യാത്ര പോകാൻ ഇഷ്ടമില്ലാത്തവർ ഉണ്ടാകുമോ? വിദേശയാത്ര ആണെങ്കിലോ? സ്വപ്നം പൂവണിയുന്നു എന്നൊക്കെ തോന്നിയേക്കാം. വിസയ്ക്കായി ചെലവാക്കേണ്ടി വരുന്ന പണം, സമയം എന്നിവയെ കുറിച്ചോർക്കുമ്പോൾ പലരും വിദേശയാത്ര എന്ന സ്വപ്നം വേണ്ടെന്ന് വെയ്ക്കുന്നു. ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് വിസയില്ലാതെ യാത്ര ചെയ്യാൻ സാധിക്കുന്ന ചില രാജ്യങ്ങളുണ്ട്. അത്തരം അഞ്ച് വിദേശ രാജ്യങ്ങളെ ഏതൊക്കെയെന്ന് നോക്കാം.
ഇന്തോനേഷ്യ:
ഇന്ത്യൻ പൗരന്മാർക്ക് വിസയില്ലാതെ 30 ദിവസം വരെ ഇന്തോനേഷ്യയിൽ ചുറ്റിക്കറങ്ങാം. ബാലി, സുമാത്ര, ജാവ, ദ്വീപുകൾ എന്നിവയാണ് ഇന്തോനേഷ്യയിലെ പ്രധാന ആകർഷണങ്ങൾ.
വിയറ്റ്നാം:
ഇന്ത്യക്കാർക്ക് വിസയില്ലാതെ യാത്ര ചെയ്യാൻ സാധിക്കുന്ന മനോഹരമായ ഒരു രാജ്യമാണ് വിയറ്റ്നാം. ഏഷ്യയിലെ ഏറ്റവും വലിയ ഗുഹകൾ സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. ദ്വീപുകൾ, വനങ്ങൾ, ആരാധനാലയങ്ങൾ തുടങ്ങീ നിരവധി കാഴ്‌ചകളാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്.