പുകയിലയെ പുറത്താക്കുക

പുകഞ്ഞാലും പുകഞ്ഞില്ലെങ്കിലും പുകയില പുറത്ത്. ഇതാണിന്ന് ലോകത്തിന്‍റെ മുദ്രാവാക്യം. മേയ് 31 പുകയില വിരുദ്ധ ദിനമായി ആചരിക്കുമ്പോള്‍ പുകയിലയുടെ ക്രൂരമായ സംഹാര ശേഷിയെക്കുറിച്ച് തിരിച്ചറിയാന്‍ ഒരവസരം കൈവരുകയാണ്.

സ്ഥിതിവിവരക്കണക്ക് വച്ചു നോക്കുമ്പോള്‍ മരണകാരകന്മാരില്‍ പുകയിലയാണ് താരം. പുകവലിയിലൂടെ, മുറുക്കലിലൂടെ, പൊടിവലിയിലൂടെ, പാന്‍ മസാലയിലൂടെ എല്ലാം മനുഷ്യ ജ-ീവനെ അത് ക്രൂരമായി കാര്‍ന്നു തിന്നുന്നു.

പുകയിലയുടെ പുക ശ്വസിക്കുന്നവര്‍ക്കും ഇത് രോഗം വരുത്തിവയ്ക്കുന്നു. ലോകത്തില്‍ ആയിരത്തില്‍ 470 പുരുഷന്മാരും 120 സ്ത്രീകളും പുകയില ഉപയോഗിക്കുന്നവരാണ് എന്നാണ് കണക്ക്. ഇന്ത്യക്കാരും കേരളീയരും അല്‍പം പുറകിലാണെങ്കിലും ഒട്ടും മോശക്കാരല്ല. ഇന്ത്യയില്‍ ആയിരം പുരുഷന്മാരില്‍ 353 പേരും കേരളത്തില്‍ 317 പേരും പുകയില ഉപയോഗിക്കുന്നു.

1000 ല്‍ 111 സ്ത്രീകള്‍ ഇന്ത്യയില്‍ പുകയില ഉപയോഗിക്കുമ്പോള്‍ കേരളത്തില്‍ അത് 99 പേരാണ്.

പതിനഞ്ചു കൊല്ലം കഴിയുമ്പോള്‍ ലോകത്ത് എയ്ഡ്സ് മൂലം മരിക്കുന്നവരുടെ എണ്ണത്തേക്കാള്‍ കൂടുതല്‍ പുകയില മൂലമുണ്ടാകുന്ന രോഗങ്ങള്‍ കൊണ്ടു മരിക്കുന്നവരായിരിക്കും.

ഇന്ന് ലോകത്ത് ഒരു ദിവസം ഏതാണ്ട് പതിനായിരം പേര്‍, അതായത് ഒരു വര്‍ഷം 50 ലക്ഷം പേര്‍ പുകയിലജ-ന്യ രോഗങ്ങള്‍കൊണ്ട് മരിച്ചുവീഴുന്നു. പത്ത് സെക്കന്‍റില്‍ ഒരാള്‍ വീതമാണ് ഇങ്ങനെ ചത്തൊടുങ്ങുന്നത്.

പുകയില ഉപയോഗം അര്‍ബുദമുണ്ടാക്കുന്നു. ഹൃദ്രോഗത്തിന് കാരണമാവുന്നു. ശ്വാസകോശങ്ങളെ ബാധിക്കുന്നു. പക്ഷാഘാതത്തിന് വഴിവയ്ക്കുന്നു. ഞരമ്പ് രോഗങ്ങള്‍ക്ക് ഇട നല്‍കുന്നു. പുരുഷന്മാരെ ഷണ്ഡന്മാരാക്കുന്നു. ഇനിയുമുണ്ട് പുകയിലയുടെ ക്രൂരകൃത്യങ്ങള്‍.

ഇന്ന് അമേരിക്കയില്‍ മരിക്കുന്നവരുടെ 25 ശതമാനവും പുകയിലജ-ന്യ രോഗങ്ങളുടെ ബലിയാടുകളാണ്. ഇന്ത്യയില്‍ ആകെയുള്ള ഹൃദ്രോഗികളില്‍ 42 ലക്ഷവും ശ്വാസകോശ രോഗികളില്‍ 31 ലക്ഷവും പുകയില ഉപയോഗിച്ചത് കൊണ്ട് മാത്രം രോഗികളായവരാണ്. ഇതൊക്കെയായിട്ടും ലോകത്ത് പുകയില ഉല്‍പ്പാദനവും വിപണനവും നിര്‍ബാധം നടക്കുന്നു.

ഈ രംഗത്ത് മൂന്നാം സ്ഥാനം ഇന്ത്യയ്ക്കുണ്ട്. ഓരോ കൊല്ലവും 85 കോടി ബീഡിയും 1000 കോടി സിഗററ്റുമാണ് ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്നത്.

വെബ്ദുനിയ വായിക്കുക