തടിയന്മാരുടെ ബലഹീനത മാറ്റാം

ഉദ്ധാരണശേഷിക്ക് പ്രശ്നമുള്ള വണ്ണം കൂടിയ പുരുഷന്‍മാര്‍ കായിക പരിശീലനങ്ങളിലൂടെയും മറ്റും ഭാരം കുറച്ചാല്‍ ബലഹീനത വലിയൊരളവു വരെ കുറയ്ക്കാനാവുമെന്ന് ഇറ്റലിക്കാരായ ഗവേഷകര്‍ കണ്ടെത്തി.

പ്രാണനാഥന്‍ പരമാനന്ദം നല്‍കാന്‍ ശ്രമിച്ചു, പക്ഷെ കഴിഞ്ഞില്ല. ഇനി പ്രണയിനികള്‍ കിട്ടാത്ത രതിസുഖത്തെയോര്‍ത്തു പരവശരാകേണ്ട. പ്രാണനാഥന് അമിത ശരീരവണ്ണമുണ്ടെങ്കില്‍ അതു കുറയ്ക്കാന്‍ ശ്രമിച്ചാല്‍ മാത്രം മതി. വണ്ണം കുറവായാല്‍ ഉദ്ധാരണശേഷി വര്‍ദ്ധിക്കുമെന്ന് ശാസ്ത്രജ്ഞല്‍ കണ്ടെത്തിക്കഴിഞ്ഞു.


ഒരു ഭാരം കുറയ്ക്കല്‍ കേന്ദ്രത്തില്‍ ചികിത്സ നടത്തിയ 110 പേരില്‍ പകുതി കഠിനമായ കായികാഭ്യാസങ്ങളിലൂടെ ഭാരം കുറച്ചു. രണ്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇവര്‍ക്ക് ഉദ്ധാരണശേഷിയില്‍ കാര്യമായ പുരോഗതിയുണ്ടായെന്ന് ഗവേഷകര്‍ പറയുന്നു.

ആഹാരത്തില്‍ കലോറി മൂല്യം കുറയ്ക്കുകയും അതോടൊപ്പം കായികാധ്വാനത്തിലേര്‍പ്പെടുകയും ചെയ്ത അമിത വണ്ണമുള്ള ഉദ്ധാരണശേഷി നഷ്ടപ്പെട്ടവരില്‍ മൂന്നിലൊന്നുപേര്‍ക്കും ശേഷി കൈവരിക്കാനായെന്ന് ഇറ്റലിയിലെ സെക്കന്‍ഡ് സര്‍വകലാശാല നാലു പുറത്തിറക്കിയ പ്രബന്ധത്തില്‍ പറയുന്നു. ജീവിതചര്യയില്‍ വരുത്തിയ മാറ്റം ഉദ്ധാരണശേഷിയെ വര്‍ദ്ധിപ്പിച്ചുവെന്നാണ് പ്രബന്ധം തെളിയിക്കുന്നത്.

രക്തചംക്രമണത്തിലുണ്ടാവുന്ന വര്‍ദ്ധനയും ഹൃദയധമനികളുടെ ഉണര്‍വ്വുമാണ് ഉദ്ധാരണത്തിന് അനുകൂലഘടകമായി പ്രവര്‍ത്തിച്ചതെന്ന് അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ ജേര്‍ണലില്‍ വെളിപ്പെടുത്തിയിരുന്നു.

അമേരിക്കയില്‍ 30 ദശലക്ഷം ആള്‍ക്കാരാണ് ഉദ്ധാരണശേഷിയില്‍ പ്രശ്നങ്ങളനുഭവിക്കുന്നത്. ഇവരില്‍ 12 ശതമാനം പേരും 59 വയസ്സില്‍ താഴെയുള്ളവരാണ്.

എന്തായാലും വണ്ണമുള്ള ഭര്‍ത്താക്കന്മാര്‍ ശ്രദ്ധിക്കുക. കലോറി മൂല്യവും അധ്വാനമില്ലായ്മയും നിങ്ങളുടെ ദാമ്പത്യബന്ധത്തെ തകര്‍ത്തേക്കാം.

വെബ്ദുനിയ വായിക്കുക