ചര്‍മ്മപരിചരണത്തിനും കാപ്പി

IFM
ഒരു കപ്പ് കാപ്പികുടിച്ചാല്‍ എന്താണ് ഗുണം? വല്ലാത്തൊരു ഉന്മേഷം ലഭിക്കുമെന്നുമാത്രമാണ് ഉത്തരമെങ്കില്‍ തെറ്റി. സൂര്യനില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കാന്‍ ഉത്തമമാര്‍ഗമാണത്രെ കാപ്പി. അള്‍ട്രാവൈലറ്റ് രശ്മികളുടെ ആഘാതത്തില്‍ നിന്ന് ചര്‍മ്മത്തെ പ്രതിരോധിക്കാന്‍ കാപ്പിക്കൊപ്പം അല്പം വ്യായാമം കൂടി വേണ്ടിവരുമെന്ന് മാത്രം.

ഇത് സംബന്ധിച്ച് ചുണ്ടെലികളില്‍ അമേരിക്കയിലെ ദേശീയ ശാസ്ത്ര അക്കാദമി നടത്തിയ പരീക്ഷണങ്ങള്‍ വിജയത്തിലേക്ക് നീങ്ങുകയാണ്. കാപ്പിക്ക് ചര്‍മ്മ ക്യാന്‍സറിനെ ചെറുക്കാന്‍ കഴിയുമെങ്കിലും വ്യായാമം കൂടി ആയാലെ പ്രതിരോധം പൂര്‍ണമാകുകയുള്ളൂ.

എന്നാല്‍ എങ്ങനെയാണ് കാപ്പിക്ക് ചര്‍മ്മത്തെ സംരക്ഷിക്കാന്‍ കഴിയുന്നതെന്ന കാര്യം ഇപ്പോഴും നിഗൂഢമാണ്. എന്തായാലും ഇനി വ്യായാമം ചെയ്യാന്‍ തുടങ്ങുന്നതിനുമുമ്പായി ഒരു കപ്പ് കാപ്പികുടിക്കുക. ഗുണം രണ്ടാണ്. ഉന്മേഷവും ലഭിക്കും ചര്‍മ്മവും സുന്ദരമാകും.

വെബ്ദുനിയ വായിക്കുക