ആഹാരം കഴിക്കുന്നതും ഒരു കലയാണ് !

ബുധന്‍, 7 സെപ്‌റ്റംബര്‍ 2016 (21:36 IST)
ഭക്ഷണം കഴിക്കുന്ന രീതിയിലെ അസ്വാഭാവികത യഥാര്‍ത്ഥത്തില്‍ ഒരു രോഗമാണ്. ആവശ്യത്തിലേറെ ഭക്ഷണം കഴിക്കുക, കിട്ടുന്നതെന്തും കഴിക്കുക, ആഹാരത്തിന് ഒരു സമയക്രമവും ഇല്ലാതിരിക്കുക തുടങ്ങിയവയെല്ലാം അതില്‍ ഉള്‍പ്പെടുന്നു.
 
കൂടുതലായും പെണ്‍കുട്ടികളിലും മുതിര്‍ന്ന സ്ത്രീകളിലുമാണ് ഈറ്റിംഗ് ഡിസോര്‍ഡര്‍ എന്ന അവസ്ഥ കണ്ടുവരുന്നത്. ഇത് ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, ഇത് മാനസികം കൂടിയാണ്. നമ്മുടെ മാനസികാവസ്ഥ നമ്മുടെ ആഹാരത്തെയും ഭക്ഷണം കഴിക്കുന്ന രീതിയെയും ബാധിക്കും എന്നതില്‍ തര്‍ക്കമില്ല.

വെബ്ദുനിയ വായിക്കുക