അല്‍‌ഷിമേഷ്സ്‌ അകറ്റാന്‍ വെയില്‍

വെയില്‍ കായുന്നത് സൌന്ദര്യത്തിന് കോട്ടം വരുത്തുമെന്ന് വിശ്വസിക്കുന്നവരാണ് മലയാളികളില്‍ അധികവും.എന്നാല്‍ വെയിലുകൊള്ളുന്നത് മാനസികാരോഗ്യത്തിനും ശാ‍രീരികാരോഗ്യത്തിനും നല്ലതാണെന്നാണ് പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

വാര്‍ദ്ധ്യകാലത്തുണ്ടാകാനിടയുള്ള ഓര്‍മ്മക്കുറവിനും ആരോഗ്യ പ്രശ്നങ്ങള്‍ക്കും വെയിലുകൊള്ളുന്നത് നല്ലതാണെന്നാണ് അമേരിക്കയിലേയും ബ്രിട്ടനിലേയും ശാസ്ത്രജ്ഞന്‍മാര്‍ കണ്ടെത്തിയിരിക്കുന്നത്. അറുപത്തിയഞ്ച് വയസിന് മുകളിലുള 2000 പേരില്‍ നടത്തിയ പരീക്ഷണങ്ങളില്‍ വിറ്റാമിന്‍ ഡി കൂടുതല്‍ ഉള്ളവര്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഒന്നും അലട്ടുന്നില്ലായെന്ന് മാത്രമല്ല ഓര്‍മ്മക്കുറവ്, അല്‍ഷിമേഷ്‌സ് എന്നിവയ്ക്കുള്ള സാധ്യതകള്‍ പോലുമില്ലായെന്ന് കണ്ടെത്തി.

മനുഷ്യന് ഏറ്റവും എളുപ്പത്തിലും സുലഭമായും കിട്ടുന്ന വിറ്റാമിനുകളില്‍ ഒന്നാണ് വിറ്റാമിന്‍ ഡി . സൂര്യപ്രകാശം ശരീരത്തിലേക്കുമ്പോഴാണ് ഈ വിറ്റാമുന്‍ ഉത്‌പാദിപ്പിക്കപ്പെടുക. മത്സ്യത്തിലും ഈ വിറ്റാമിന്‍ അടങ്ങിയിട്ടുണ്ട്. അസ്ഥികളുടെ വളര്‍ച്ചയ്ക്കും ശക്തിയ്ക്കും ആവശ്യമായ കാത്സ്യം ഫോസ്ഫറസ് എന്നിവയുടെ ഉത്‌പാദനത്തിനും വിറ്റാമിന്‍ ഡി അത്യന്താപേക്ഷിതമാണ്.

വാര്‍ദ്ധ്യകാല രോഗങ്ങളെ പ്രതിരോധിക്കാനും വിറ്റാമിന്‍ ഡി യ്ക്ക് കഴിവുണ്ടെന്ന് പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്. ലാബിലും മൃഗങ്ങളിലും നടത്തിയ പരീക്ഷണങ്ങല്‍ ഇതിന് സാക്ഷ്യം വഹിക്കുന്നു. പഠന റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം പ്രസിദ്ധീകരിക്കാനുള്ള ശ്രമത്തിലാണ് ശാസ്ത്രഞ്ജന്‍മാരിപ്പോള്‍. ഇനി സൌന്ദര്യം മാത്രം നോക്കിയാല്‍ പോരാ അല്പം ആരോഗ്യവും നോക്കാം കാരണം ആരോഗ്യം സര്‍വധനാല്‍ പ്രധാനമാണല്ലോ.

വെബ്ദുനിയ വായിക്കുക