വയറ്റിൽ ഗ്യാസ് നിറഞ്ഞാൽ വയറ് നല്ലപോലെ വേദനിക്കാൻ തുടങ്ങും. ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങൾ (gas, acidity) പ്രായഭേദമില്ലാതെ പലരേയും അലട്ടുന്ന ഒന്നാണ്. അമിതമായി ഭക്ഷണം കഴിക്കുകയോ അസമയത്ത് ഭക്ഷണം കഴിക്കുകയോ സമയാസമയത്ത് കഴിക്കാതിരിക്കുകയോ ചെയ്യുന്നതൊക്കെ അസിഡിറ്റിക്ക് കാരണമാകും. വയറുവേദനയെ കൂടാതെ, നെഞ്ചെരിച്ചിൽ, നെഞ്ച് വേദന എന്നിവയെല്ലാം അനുഭവപ്പെടാൻ തുടങ്ങും. ഗ്യാസ് വന്നാൽ പെട്ടന്ന് മാറാൻ ചെയ്യേണ്ടത് എന്തൊക്കെയെന്ന് നോക്കാം.