നല്ല ആരോഗ്യം ലഭിക്കാനാന്‍ നല്ല ഉറക്കം അത്യാവശ്യമാണ്. എന്നാല്‍ പലര്‍ക്കും ഉറക്കം ശരിയായ വിധത്തില്‍ ലഭിക്കാറില്ല. പല കാരണങ്ങളാണ് ഇത്തരമൊരു പ്രശ്നത്തിനു കാരണമാകുന്നത്. ശരിയായ ഉറക്കം ലഭിയ്ക്കാതിരിക്കുന്നതും ഇടയ്ക്ക് വെച്ച് ഉറക്കം മുറിഞ്ഞു പോകുന്നതും പലര്‍ക്കും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്. എന്നാല്‍ ഇതു പരിഹരിക്കാനായി പല മാര്‍ഗങ്ങളും നമുക്ക് സ്വീകരിക്കാവുന്നതാണ്. ഇതിനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് കര്‍പ്പൂര തുളസി ചായ കുടിക്കുന്നത്. ഇതുമൂലം പല രീതിയിലുള്ള ആരോഗ്യപരമായ ഗുണങ്ങളും നമുക്ക് ലഭിക്കും. എന്തെല്ലാമാണ് അവയെന്ന് നമുക്ക് നോക്കാം.
നല്ല ദഹനം ലഭിക്കുകയാണെങ്കില്‍ തന്നെ നല്ല ഉറക്കം ലഭിക്കും. ഗ്യാസ്ട്രബിള്‍ പോലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഏറ്റവും ഉത്തമമായ മര്‍ഗമാണ് കര്‍പ്പൂര തുളസി ചായ കുടിക്കുന്നത്. അതുപോലെതന്നെ മസില്‍ വേദനയെന്ന പ്രശ്‌നത്തിനും ഇത്തരത്തില്‍ ആശ്വാസം ലഭിയ്ക്കുന്നു. കൂടാതെ ഈ കാപ്പി കുടിക്കുന്നതുകൊണ്ട് കഫീന്‍ മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളും ഇല്ലാതാകുന്നു.
ഉറക്കത്തെ ബാധിക്കുന്ന മറ്റൊരു പ്രധാന വില്ലനാണ് നെഞ്ചെരിച്ചില്‍. എന്നാല്‍ കര്‍പ്പൂര തുളസി കഴിയ്ക്കുന്നതിലൂടെ നെഞ്ചെരിച്ചില്‍ എന്ന പ്രശ്‌നം ഇല്ലാതാകുകയും സുഗമമായ ഉറക്കം ലഭിയ്ക്കുകയും ചെയ്യുന്നു. പല ആളുകളിലും കണ്ടുവരുന്ന മറ്റൊരു പ്രശ്നമാണ് രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ഛര്‍ദ്ദി പോലുള്ള അസ്വസ്ഥതകള്‍ ഉണ്ടാവുകയെന്നത്. ഇത്തരം അസ്വസ്ഥകള്‍ മാറാനും രാത്രി കിടക്കുന്നതിനു മുമ്പായി കര്‍പ്പൂരതുളസി ചായ കുടിയ്ക്കുന്നത് ഉത്തമമാണ്.