Select Your Language

Notifications

webdunia
webdunia
webdunia
Thursday, 13 November 2025
webdunia

ഡിമരിയയും ഡിപോളും ആദ്യ ഇലവനിലെത്തും, അക്യൂന മോണ്ടിയേൽ എന്നിവരെ നഷ്ടമായത് പ്രതിസന്ധി സൃഷ്ടിക്കില്ല: സ്കലോണി

Dimaria
, ചൊവ്വ, 13 ഡിസം‌ബര്‍ 2022 (15:36 IST)
ഖത്തർ ലോകകപ്പ് സെമിഫൈനലിൽ ഇന്ന് ക്രൊയേഷ്യയ്ക്കെതിരെ ഇറങ്ങുമ്പോൾ വിജയത്തിൽ കുറഞ്ഞതൊന്നും അർജൻ്റൈൻ ആരാധകർ പ്രതീക്ഷിക്കുന്നില്ല.എന്നാൽ കരുത്തരായ ക്രൊയേഷ്യയെ നേരിടാനൊരുങ്ങുമ്പോൾ താരങ്ങളുടെ പരിക്കും ടീമിലെ പ്രധാന താരങ്ങൾക്ക് യെല്ലോ കാർഡ് ഭീഷണിയുള്ളതും അർജൻ്റീനയ്ക്ക് ഭീഷണിയാണ്.
 
കഴിഞ്ഞ മത്സരത്തിൽ ടീമിലെ പ്രധാന താരമായ ഡിപോളിനെ നേരത്തെ തന്നെ സബ്സ്റ്റിറ്റ്യൂട്ട് ചെയ്തിരുന്നു. ഏയ്ഞ്ചൽ ഡിമരിയ മുഴുവൻ സമയം കളിക്കാൻ ഫിറ്റല്ലാത്തതിനാൽ രണ്ടാം പകുതിയിലാണ് കളിക്കാനിറങ്ങിയത്. എന്നാൽ സെമിയിൽ 2 താരങ്ങളും ആദ്യ ഇലവനിൽ കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇരുവരും പൂർണമായി ഫിറ്റാണെന്നാണ് സ്കലോണി നൽകുന്ന സൂചന.
 
അതേസമയം പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ രണ്ട് യെല്ലോ കാര്‍ഡുകള്‍ ലഭിച്ച് സസ്‌പെന്‍ഷനിലായ മാര്‍ക്കോസ് അക്യുന, ഗോണ്‍സാലോ മോണ്ടിയേൽ എന്നിവരുടെ സേവനം അർജൻ്റീനയ്ക്ക് ലഭിക്കില്ല. എന്നാൽ ഇത് പ്രതിസന്ധി സൃഷ്ടിക്കില്ലെന്ന് സ്കലോണി വ്യക്തമാക്കി.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ക്രൊയേഷ്യക്ക് കളിയറിയാം, പക്ഷേ ഇത് ഫുട്ബോളാണ്, മികച്ച ടീം തന്നെ വിജയിക്കണമെന്നില്ല: സ്കലോണി