ലോകകപ്പിൽ ഏറ്റവുമധികം മത്സരങ്ങൾ കളിച്ച താരമെന്ന നേട്ടം ഇന്നത്തെ മത്സരത്തോട് കൂടി മെസ്സി സ്വന്തമാക്കും. ഇതോടെ ജർമൻ ഇതിഹാസ താരം ലോഥർ മാത്തേയൂസിനൊപ്പം മെസ്സി ഇടം പിടിക്കും. ക്രൊയേഷ്യക്കെതിരായ മത്സരത്തോടെ മെസ്സിയുടെ ആകെ ലോകകപ്പ് മത്സരങ്ങൾ 25 ആകും. മത്സരത്തിൽ ഗോൾ കണ്ടെത്താനായാൽ ലോകകപ്പിൽ അർജൻ്റീനയ്ക്കായി കൂടുതൽ ഗോളുകൾ എന്ന ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയുടെ റെക്കോർഡ് മറികടക്കാൻ താരത്തിനാകും. ഇരുവർക്കും 10 ലോകകപ്പ് ഗോളുകളാണുള്ളത്.