ചാമ്പ്യൻസ് ലീഗിൽ കളിക്കണം, ക്ലബ് വിടാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനോട് അനുവാദം തേടി റൊണാൾഡോ

തിങ്കള്‍, 4 ജൂലൈ 2022 (13:04 IST)
ക്ലബ് വിടാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. സമ്മർ ട്രാൻസ്ഫർ വിപണിയിൽ തനിക്ക് വേണ്ടിയുള്ള ട്രാൻസ്ഫർ ഓഫറുകൾ പരിഗണിക്കണമെന്ന് റൊണാൾഡോ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്ററിനായി താരം 24 ഗോളുകൾ നേടിയിരുന്നു.
 
എന്നാൽ ചാമ്പ്യൻസ് ലീഗ് യോഗ്യത മാഞ്ചസ്റ്ററിന് നഷ്ടമായതോടെ ക്ലബ് വിടാനുള്ള നീക്കത്തിലാണ് താരം. മാഞ്ചസ്റ്റർ യുണൈറ്റഡുമായി ഒരു വർഷത്തെ കരാർ കൂടിയാണ് ക്രിസ്റ്റ്യാനോയ്ക്കുള്ളത്. ചാമ്പ്യൻസ് ലീഗിൽ കളിക്കാൻ സാധിക്കുന്ന ചെൽസി,ബയേൺ മ്യൂണിച്ച്,നാപോളി ക്ലബുകളിൽ കളിക്കാനാണ് താരം താത്പര്യം പ്രകടിപ്പിച്ചിട്ടുള്ളത്. റയൽ മാഡ്രിഡിനൊപ്പം നാല് വട്ടവും മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ഒരു തവണയും ക്രിസ്റ്റ്യാനോ ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കിയിട്ടുണ്ട്.
 
യുവൻ്റസിനൊപ്പം മൂന്ന് സീസൺ കളിച്ചെങ്കിലും താരത്തിന് ചാമ്പ്യൻസ് ട്രോഫി നേടാനായിരുന്നില്ല.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍