ബെർണാബ്യുവിലെ റാമോസ് തേരോട്ടത്തിന് അന്ത്യം, വിടപറയുന്നത് ക്ല്ബിന്റെ എക്കാലത്തെയും മികച്ച ക്യാപ്‌റ്റന്മാരിൽ ഒരാൾ

വ്യാഴം, 17 ജൂണ്‍ 2021 (12:52 IST)
റയൽ മാഡ്രിഡിലെ 16 വർഷം നീണ്ട ഫുട്‌ബോൾ കരിയറിന് വിരാമമിട്ട് മാഡ്രിഡിന്റെ കപ്പിത്താൻ സെർജിയോ റാമോസ്. 671 മത്സരങ്ങളിൽ റയലിനായി ഇറങ്ങിയ റാമോസ് ക്ലബിന്റെ എക്കാലത്തെയും ഇതിഹാസ താരങ്ങളിൽ ഒരാളാണ്. പ്രതിരോധക്കാരൻ ആയിരുന്നിട്ടും 101 ഗോളുകളും റാമോസ് ക്ലബിനായി നേടിയിട്ടുണ്ട്.
 
22 കിരീടങ്ങൾ റയലിനൊപ്പം റാമോസ് സ്വന്തമാക്കി. അഞ്ച് ലാലീഗ കിരീടങ്ങളും നാല് ചാമ്പ്യൻസ് ലീഗും ഇതിൽ ഉൾപ്പെടുന്നു. 2005ല് 19 വയസ്സുള്ളപ്പോളാണ് റാമോസ് റയലിലെത്തുന്നത്. റാമോസ് ഏത് ക്ലബിലേക്ക് മാറും എന്നതിൽ വ്യക്തതയായിട്ടില്ല. ജൂൺ 30നാണ് താരത്തിന്റെ ക്ലബുമായുള്ള കരാർ അവസാനിക്കുന്നത്.10 ശതമാനം സാലറി കട്ടോട് കൂടി ക്ലബിൽ തുടരാമെന്ന നിർദേശം വെച്ചെങ്കിലും താരം അംഗീകരിച്ചില്ലെന്നാണ് റിപ്പോർട്ടുകൾ.
 
പിഎസ്‌ജി,മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബുകളാണ് റാമോസിനായി രംഗത്തുള്ളത്.പരിക്കും കിരീടങ്ങൾ ഒന്നും നേടാനാവാതിരുന്ന സീസണിനും പിന്നാലെയാണ് റാമോസ് ക്ലബ് വിടുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍