എത്ര വേദനയുണ്ടെങ്കിലും ടീമിന് വേണ്ടി കളിക്കാന്‍ ഇറങ്ങും; രണ്ടും കല്‍പ്പിച്ച് മെസി

ശനി, 17 ഡിസം‌ബര്‍ 2022 (09:13 IST)
പരുക്കിനെ വകവയ്ക്കാതെ അര്‍ജന്റീന സൂപ്പര്‍താരം ലയണല്‍ മെസി ലോകകപ്പ് ഫൈനലില്‍ കളിക്കും. ഇടത് തുടയുടെ പേശികളില്‍ കടുത്ത വേദനയുള്ളതിനാല്‍ കഴിഞ്ഞ രണ്ട് ദിവസമായി മെസി ടീം അംഗങ്ങള്‍ക്കൊപ്പം പരിശീലനം നടത്തിയിട്ടില്ല. ഇന്ന് താരം പരിശീലനത്തിനു ഇറങ്ങിയേക്കും. 
 
എത്ര വേദനയുണ്ടെങ്കിലും മുഴുവന്‍ സമയവും ടീമിന് വേണ്ടി കളിക്കുമെന്നാണ് മെസി അറിയിച്ചിരിക്കുന്നത്. ടീം വൈദ്യസംഘം താരത്തിനൊപ്പം ഉണ്ട്. ക്രൊയേഷ്യക്കെതിരായ സെമി ഫൈനല്‍ മത്സരം കളിക്കുന്നതിനിടെയാണ് മെസിക്ക് തുടയില്‍ പരുക്കേറ്റത്. പിന്നീട് വേദന സഹിച്ചുകൊണ്ടാണ് താരം മത്സരം പൂര്‍ത്തിയാക്കിയത്. 
 
ഞായറാഴ്ച ഇന്ത്യന്‍ സമയം രാത്രി 8.30 മുതലാണ് അര്‍ജന്റീന-ഫ്രാന്‍സ് ഫൈനല്‍ മത്സരം. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍