ലോകകപ്പ് ഫൈനല്‍: ഫ്രാന്‍സിന് വേണ്ടി കരീം ബെന്‍സേമ കളിക്കില്ല

ശനി, 17 ഡിസം‌ബര്‍ 2022 (08:56 IST)
ഖത്തര്‍ ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിന് വേണ്ടി കരീം ബെന്‍സേമ കളിക്കില്ല. പരുക്കില്‍ നിന്ന് മുക്തനായ ബെന്‍സേമ ടീമിനൊപ്പം ചേരുമെന്ന് ഇന്നലെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ താന്‍ തിരിച്ചെത്തുന്നെന്ന വാര്‍ത്തകള്‍ ബെന്‍സേമ തന്നെ നിഷേധിച്ചു. സോഷ്യല്‍ മീഡിയയിലൂടെയാണ് ബെന്‍സേമ ഇക്കാര്യം അറിയിച്ചത്. 
 
അതേസമയം, തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ലക്ഷ്യമിട്ടാണ് ഫ്രാന്‍സ് ഖത്തര്‍ ലോകകപ്പിന്റെ ഫൈനലില്‍ ഇറങ്ങുക. 2018 ഫൈനലില്‍ ക്രൊയേഷ്യയെ തോല്‍പ്പിച്ച് കിരീടം ചൂടിയ ഫ്രാന്‍സിന് ഇത്തവണ എതിരാളികള്‍ മെസിയുടെ അര്‍ജന്റീനയാണ്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍