നാൽപ്പതു മിനിറ്റ് ഇൻഡോറിലാണ് ഫുട്സാൽ മത്സരം നടക്കുക. അഞ്ചു കളിക്കാരാണ് ഓരോ ടീമിലുമുള്ളത്. റൊണാൾഡീഞ്ഞോയ്ക്കു പുറമേ രാജ്യാന്തര താരങ്ങളായ പോൾ സ്കോൾസ്, റയാൻ ഗിഗ്സ്, ഹെർനാൻ ക്രെസ്പോ എന്നിവർ ടൂർണമെന്റിൽ പങ്കെടുക്കാൻ എത്തിച്ചേർന്നിരുന്നു.
ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോഹ്ലിയാണ് ഫുട്സാല്‍ ബ്രാൻഡ് അംബാസഡർ. ചെന്നൈ, മുംബൈ, ബെംഗളൂരു, കൊൽക്കത്ത, കൊച്ചി, ഗോവ എന്നിങ്ങനെ ആറു ഫ്രാഞ്ചൈസി ടീമുകളാണ് ഫുട്സാലില്‍ കളിക്കുന്നത്. ഈ മാസം 24ന് ഗോവയിലാണ് ഫൈനൽ.