ചെന്നൈയ്ക്കായി ഐപിഎലിൽ രണ്ട് സെഞ്ചുറി നേടിയ താരങ്ങളുടെ പട്ടികയിൽ ഷെയ്ൻ വാട്‌സൺ, മുരളി വിജയ്, ഋതുരാജ് ഗെയ്ക്വാദ് എന്നിവർക്കൊപ്പമാണ് സഞ്ജു. ട്വന്റി 20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന താരമാകാൻ ഒരു സെഞ്ചുറി കൂടിയാണ് സഞ്ജുവിനു വേണ്ടത്. ഐപിഎലിലും ടി20 രാജ്യാന്തര ക്രിക്കറ്റിലുമായി സഞ്ജുവിനു എട്ട് സെഞ്ചുറികളുണ്ട്. ഒൻപത് വീതം സെഞ്ചുറികളുള്ള വിരാട് കോലിയും അഭിഷേക് ശർമയുമാണ് ഒന്നാം സ്ഥാനത്ത്. രോഹിത് ശർമയ്ക്കു എട്ട് സെഞ്ചുറികളാണ് ഉള്ളത്. ഐപിഎലിൽ സഞ്ജുവിന്റെ അഞ്ചാം സെഞ്ചുറിയാണിത്.