ഖത്തർ ലോകകപ്പ്: ടീമുകളിലെ താരങ്ങളുടെ എണ്ണം ഉയർത്താൻ ഫിഫ തീരുമാനം

വെള്ളി, 24 ജൂണ്‍ 2022 (18:33 IST)
ഖത്തർ ലോകകപ്പിൽ ഓരോ ടീമിലെയും പരമാവധി താരങ്ങളുടെ എണ്ണം ഉയർത്താൻ ഫിഫ തീരുമാനം. 23 അംഗ ടീമിൽ 3 പേരെ കൂടി അധികമായി ഉൾപ്പെടുത്താനാണ് ഫിഫയുടെ അനുമതി. കൊവിഡ് പശ്ചാത്തലത്തിലാണ് തീരുമാനം. കഴിഞ്ഞ യൂറോ,കോപ്പ അമേരിക്ക,ആഫ്രിക്ക നേഷൻസ് കപ്പ് ടൂർണമെൻ്റുകളിൽ 28 താരങ്ങളെ ടീമിൽ ഉൾപ്പെടുത്താൻ അനുമതി നൽകിയിരുന്നു.
 
ഇതോടെ 32 ടീമുകളിലായി 96 താരങ്ങൾ കൂടി ലോകകപ്പിനായി ഖത്തറിലെത്തും.  ലോകകപ്പിനായി എല്ലാ പ്രമുഖ ലീഗുകളും നവംബർ 13ഓടെ താത്കാലികമായി നിർത്തിവെയ്ക്കും. 26 കളിക്കാർക്ക് പുറമെ കൊവിഡ് സാഹചര്യത്തിൽ നടപ്പാക്കിയ നിശ്ചിത സമയത്ത് അഞ്ച് പകരക്കാരെന്ന നിയമവും ലോകകപ്പിൽ തുടരും.നവംബർ 21 മുതൽ ഡിസംബർ 18 വരെയാണ് ഖത്തറിൽ ലോകകപ്പ് നടക്കുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍