ലോകകപ്പ് ഫുട്ബോളിൽ ഇന്ന് മൂന്ന് മത്സരങ്ങൾ. ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ ഗ്രൂപ്പ് സിയിൽ സൗദി അറേബ്യയെ അർജൻ്റീന നേരിടും. ഇന്ത്യൻ സമയം വൈകീട്ട് 3:30നാണ് മത്സരം നടക്കുക.6:30 ന് നടക്കുന്ന മത്സരത്തിൽ ഡെന്മാർക്ക് ടുണീഷ്യയേയും 9:30ന് നടക്കുന്ന മത്സരത്തിൽ മെക്സിക്കോ പോളണ്ടിനെയും നേരിടും.