തുടർച്ചയായ 36 മത്സരങ്ങളിൽ തോൽവിയറിയാതെ മുന്നേറി അർജൻ്റീന. ഇന്നലെ യുഎഇക്കെതിരെ നടന്ന സന്നാഹമത്സരത്തിലും മികച്ച വിജയമാണ് അർജൻ്റീന സ്വന്തമാക്കിയത്. ലോകകപ്പിൽ സൗദിക്കും മെക്സിക്കോയ്ക്കുമെതിരായ ആദ്യ രണ്ട് മത്സരങ്ങളിൽ പരാജയപ്പെട്ടില്ലെങ്കിൽ തോൽവിയറിയാതെ തുടർച്ചയായ 37 വിജയങ്ങളെന്ന ഇറ്റലിയുടെ റെക്കോർഡ് തകർക്കാൻ അർജൻ്റീനയ്ക്കാകും.