യൂറോയില്‍ കപ്പെടുക്കണം എന്ന ലക്‍ഷ്യത്തില്‍ ഉശിരന്‍ പോരാട്ടം തന്നെ നടത്തി ടീമിനായി അദ്ധ്വാനിച്ചു കളിച്ച സാവി ഹെര്‍ണാണ്ടസിന്‍റെ പ്രയത്‌നങ്ങള്‍ യൂറോകപ്പ് അംഗീകരിച്ചു. യൂറോ2008 ലെ മികച്ച താരം ഈ സ്പാനിഷ് മദ്ധ്യനിരക്കാരനാണ്. എഫ് സി ബാഴ്‌സിലോണയുടെ ഈ പ്രമുഖ താരം മികച്ച കളിക്കാരനായി മാറി.
വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി ഒരു മേജര്‍ കിരീടത്തില്‍ സ്പെയിന്‍ മുത്തമിട്ടതിനു പിന്നാലെയാണ് ഈ പ്രഖ്യാപനം വന്നത്. 44 വര്‍ഷങ്ങള്‍ക്ക് ശേഷം ഓസ്ട്രിയാ സ്വിറ്റ്സര്‍ലന്‍ഡില്‍ നടന്ന ഫൈനലില്‍ ഏക ഗോളിനു ജര്‍മ്മനിയെയാണ് സ്പെയിന്‍ പരാജയപ്പെടുത്തിയത്. ഫെര്‍ണാണ്ടോ ടോറസ് കണ്ടെത്തിയ ഏകഗോളില്‍ 1-0 നായിരുന്നു വിജയം.
മത്സരത്തില്‍ സ്പെയിന്‍റെ ചുവപ്പന്‍ കുപ്പായത്തില്‍ 63 മത്സരങ്ങള്‍ സാവി ഫെര്‍ണാണ്ടസ് പൂര്‍ത്തിയാക്കി. സാവി ടൂര്‍ണമെന്‍റില്‍ ഒരു ഗോള്‍ മാത്രമാണ് കണ്ടെത്തിയത്. എന്നാല്‍ ഫൈനലില്‍ ടോറസിനു ഗോളടിക്കാന്‍ വഴിയൊരുക്കിയത് സാവി ആയിരുന്നു. മുപ്പത്തിമൂന്നാം മിനിറ്റില്‍ അതി വിദഗ്‌ദമായിട്ടായിരുന്നു ഒരു ത്രൂ പാസ് ടോറസിനു സാവി നീട്ടിയത്.
ടൂര്‍ണമെന്‍റില്‍ ഉടനീളം സ്പെയിനായി മികച്ച പ്രകടനം നടത്തിയ റയല്‍ മാഡ്രിഡ് ഗോളി ഇഗോര്‍ കസിലാസാണ് മികച്ച ഗോളി. മുന്നേറ്റത്ത്തില്‍ നാല് ഗോളുകള്‍ അടിച്ചു കൂട്ടിയ സ്പാനിഷ് താരം ഡേവിഡ് വില്ല മികച്ച സ്കോററായി ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കി. എന്നാല്‍ സെമിയില്‍ പരുക്കേറ്റ താരത്തിനു ഫൈനല്‍ നഷ്ടമായിരുന്നു.