യൂറോ 2008 ലെ വിജയി ആരെന്ന് ഇന്നറിയാം. എന്നാല്‍, വിജയ പ്രതീക്ഷയുമായി ഇറങ്ങുന്ന ജര്‍മ്മനിയുടെ നായകന്‍ മൈക്കല്‍ ബെല്ലാക്കിന് കളിക്കാന്‍ കഴിയുമോ എന്നത് ആശങ്കയുണര്‍ത്തുന്നുണ്ട്.
കളിക്കിടെ കാലിനേറ്റ പരുക്കാണ് ബെല്ലാക്കിന് വിനയാകുന്നത്. കലാശക്കളിയില്‍ ബെല്ലാക്ക് ഇറങ്ങാനുള്ള സാധ്യത വിരളമാണെന്ന് ജെര്‍മ്മന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. പരിശീലന മത്സരങ്ങളില്‍നിന്നും ബെല്ലാക്ക് വിട്ടു നിന്നിരുന്നു.
ഇന്നലെ വിയന്നയിലെ സ്റ്റേഡിയത്തില്‍ നടന്ന പരീശീലനത്തില്‍ നിന്നും ബെല്ലാക്ക് വിട്ടു നിന്നു. ബെല്ലാക്ക് കളിക്കാന്‍ ഉണ്ടാകുമോ എന്ന കാര്യത്തില്‍ അവസാന നിമഷം മാത്രമേ തീരുമാനം ഉണ്ടാകു എന്നാണ് ബോര്‍ഡ് വിശദീകരിക്കുന്നത്.
ബെല്ലാക്കിന്‍റെ മധ്യനിരയിലെ പോരാട്ടമാണ് ജര്‍മ്മിനിയെ ഫൈനല്‍ ഘട്ടം വരെ എത്തിച്ചത്. ടൂര്‍ണമെന്റില്‍ ഇതുവരെ രണ്ടു ഗോളുകളാണ് മുപ്പൊത്തൊന്നുകാരനായ ബെല്ലാക്കിന്‍റെ സമ്പാദ്യം. പോര്‍ച്ചുഗലിനെതിരായ കോര്‍ട്ടര്‍ ഫൈനലില്‍ ബെല്ലാക്കിന്‍റെ മിന്നുന്ന പ്രകടനമാണ് ജര്‍മ്മനിയെ രക്ഷിച്ചത്.
കലാശക്കളികളില്‍ നിന്ന് വിട്ടു നില്‍ക്കേണ്ടി വരുന്നത് ബെല്ലാക്കിന് പുതുമയല്ല. 2002 ലോകകപ്പ് ഫൈനലില്‍ ബെല്ലാക്കിന് കളിക്കാന്‍ കഴിയാതിരുന്നത് സസ്‌പെന്‍ഷന്‍ മൂലമായിരുന്നു.