കൊറോണ മഹാമാരിയില്‍ പെട്ട് ലോകം നിശ്ചലമായി നിന്ന കാലഘട്ടത്തില്‍ മലയാള സിനിമയും കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോയത്. എന്നാല്‍ ഈ പ്രതിസന്ധിയിലും ആര്‍ജ്ജവത്തോടെ പുതിയ ആശയങ്ങള്‍ സിനിമകളാക്കി മാറ്റാന്‍ നമ്മുടെ സിനിമാപ്രവര്‍ത്തകര്‍ക്ക് സാധിച്ചു. കോവിഡ് സമയത്ത് രാജ്യത്ത് ഏറ്റവും മികച്ച സിനിമകള്‍ പുറത്തുവന്നത് മലയാളത്തില്‍ നിന്നായിരുന്നു.