മൊയ്തീന്‍ പോലെയല്ല, കര്‍ണന്‍ രാജ്യത്തെ എല്ലാ ഭാഷയിലും; വിക്രം ചിത്രം ഗംഭീരമാക്കാന്‍ വിമല്‍ !

വ്യാഴം, 3 മെയ് 2018 (18:45 IST)
ആര്‍ എസ് വിമല്‍ സംവിധാനം ചെയ്യുന്ന ‘മഹാവീര്‍ കര്‍ണ’ രാജ്യത്തെ എല്ലാ ഭാഷകളിലും പുറത്തിറങ്ങും. വിക്രം നായകനാകുന്ന ചിത്രം ഹിന്ദിയിലും തമിഴിലുമായാണ് ചിത്രീകരിക്കുന്നത്. മറ്റ് ഭാഷകളില്‍ ചിത്രം ഡബ്ബ് ചെയ്ത് പുറത്തിറക്കാനാണ് പദ്ധതി.
 
300 കോടി ബജറ്റില്‍ ഒരുങ്ങുന്ന സിനിമയ്ക്ക് നാലുമാസത്തെ ഡേറ്റാണ് വിക്രം നല്‍കിയിരിക്കുന്നത്. മൂന്നുമാസം കര്‍ണനാകാനുള്ള ശരീരം രൂപപ്പെടുത്താനാണ് വിക്രം വിനിയോഗിക്കുന്നത്. ഇതിനായുള്ള കടുത്ത വ്യായാമമുറകളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് ചിയാന്‍ ഇപ്പോള്‍. 
 
അമേരിക്കന്‍ നിര്‍മ്മാണക്കമ്പനിയായ യുണൈറ്റഡ് ഫിലിം കിംഗ്ഡം ആണ് മഹാവീര്‍ കര്‍ണ നിര്‍മ്മിക്കുന്നത്. ഒക്ടോബറില്‍ ഹൈദരാബാദില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം അടുത്ത വര്‍ഷം ഡിസംബറില്‍ പ്രദര്‍ശനത്തിനെത്തും.
 
എന്ന് നിന്‍റെ മൊയ്തീന്‍ എന്ന മെഗാഹിറ്റിന് ശേഷം ആര്‍ എസ് വിമല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മഹാവീര്‍ കര്‍ണ. ആദ്യം പൃഥ്വിരാജിനെയാണ് കര്‍ണനായി വിമല്‍ നിശ്ചയിച്ചിരുന്നത്. പിന്നീട് വിക്രമിന് ഈ പ്രൊജക്ട് നല്‍കുകയായിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍