ഇവരെ കൂടാതെ, വിനായകൻ, മനോജ് കെ ജയൻ തുടങ്ങിയവരും ചിത്രത്തിലുണ്ടാകും. ശ്രീനാഥ് ഭാസിയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്നാണ് സൂചന. മറ്റ് താരങ്ങളെ കുറിച്ചൊന്നും സൂചന ലഭിച്ചിട്ടില്ല. എന്നിരുന്നാലും ബിഗ് ബിയേക്കാൾ ഒരുപടി മുന്നിലാകും ബിലാൽ എന്ന കാര്യത്തിൽ സംശയമില്ല.
പഴകി തേഞ്ഞ അഖ്യാന രീതിയുടെ ചട്ടക്കൂട്ടില്‍ ഒതുങ്ങിപോയ മലയാള സിനിമക്ക് ഒരു ട്രന്‍റ് സെറ്റര്‍ ആണ് അമല്‍ നീരദ് ബിഗ് ബിയിലൂടെ ഒരുക്കിയത്. കഥപറച്ചിലിന്‍റെ പുതുമയും സാങ്കേതിക വിദ്യയുടെ തിരിച്ചറിവോടെയുള്ള ഉപയോഗവും വാചക കസര്‍ത്തില്ലാതെ പ്രതികരിക്കുന്ന നായകനുമെല്ലാം ബിഗ് ബി പ്രേക്ഷകര്‍ക്ക് പുതിയ അനുഭവമാണ് ഉണ്ടാക്കിയത്.
ഓരോ ഫ്രയിമിലും പ്രേക്ഷകരെ എന്‍റര്‍ടൈന്‍ ചെയ്യിക്കാനുള്ള അച്ചടക്കത്തോടെയുള്ള സംവിധായന്‍റെ ശ്രമം വിജയമായിരുന്നു. പകരത്തിന് പകരം ചോദിക്കാനുളള മുന്‍പിന്‍ നോക്കാതെയുള്ള ഇറങ്ങി പുറപ്പെടലുകളില്‍ കുടുംബത്തിന്‍റെ പിന്‍വിളികളും നിശബ്ദമായ ഒരു പ്രണയത്തിന്‍റെ ദാരുണ അന്ത്യവും കൃതഹസ്തരനായ സംവിധായകന്‍റെ വിരല്‍പാടുകളായിരുന്നു. അതാണ് ബിഗ്ബി. അതിൽ കുറഞ്ഞതൊന്നും എന്തായാലും രണ്ടാം വരവിൽ ആരും പ്രതീക്ഷിക്കുന്നില്ല.