ആദ്യഭാഗത്തിൽ ചില മാറ്റങ്ങൾ ദൃശ്യം 2-ൻറെ താരനിരയിൽ വരുത്തിയിട്ടുണ്ട്. സായ്കുമാറും മുരളി ഗോപിയും ഗണേഷുമെല്ലാം എത്തുമ്പോൾ എന്തെല്ലാം മാറ്റങ്ങളാണ് ജോർജ് കുട്ടിയ്ക്കും കുടുംബത്തിനും ഇത്തവണ ഉണ്ടാകുക എന്നതാണ് എല്ലാവരും ഉറ്റു നോക്കുന്നത്. അതേസമയം മുരളി ഗോപി കാക്കി പാൻറ് ധരിച്ചുളള ലൊക്കേഷൻ ചിത്രം പുറത്തുവന്നതോടെ സിനിമാപ്രേമികൾക്ക് ഇടയിൽ ഈ സിനിമയെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും ആരംഭിച്ചിരിക്കുകയാണ്.
മുരളിഗോപി ഇത്തവണ അന്വേഷണ ഉദ്യോഗസ്ഥനായി എത്തുമെന്നാണ് പറയപ്പെടുന്നത്. ഒപ്പം ഐ ജി ഗീത പ്രഭാകറായി ആശ ശരത്തും ഉണ്ടാകും. പോലീസ് കോൺസ്റ്റബിൾ സഹദേവന്റെ സാമർത്ഥ്യം ഒന്നും കഴിഞ്ഞതവണ ജോർജ്ജുകുട്ടിയുടെ അടുത്ത് വിലപ്പോയില്ലെങ്കിലും ഇത്തവണ കളി മാറുമെന്നാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്. ചിത്രത്തിൻറെ രണ്ടാം വരവ് ഗംഭീരമാക്കാൻ സായികുമാര്‍ കൂടി എത്തുന്നതിൽ ആരാധകരും ആവേശത്തിലാണ്.