പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രം ആടു ജീവിതം ഇനിയും വൈകുമെന്ന് സംവിധായകന് ബ്ലെസി. പ്രശസ്ത എഴുത്തുകാരൻ ബെന്യാമിന്റെ 'ആടുജീവിത'ത്തെ അടിസ്ഥാനമാക്കിയുള്ള സിനിമ അടുത്ത ജൂണിൽ ആരംഭിക്കുമെന്ന് സംവിധായകൻ ബ്ലെസി അറിയിച്ചിരുന്നു. എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ ചിത്രം റിലീസ് ചെയ്യാന്‍ കാലതാമസമുണ്ടാകുമെന്ന് ഐഎഎന്‍എസുമായുള്ള അഭിമുഖത്തില്‍ ബ്ലെസി പറഞ്ഞു.
ചിത്രമൊരുങ്ങുന്നത് വലിയ ക്യാന്‍വാസിലാണ്. നാട്ടിലെ സീനുകള്‍ എല്ലാം പൂര്‍ത്തിയായി. അവശേഷിക്കുന്ന മൂന്ന് ഷെഡ്യൂളുകളും വിദേശത്ത് ചിത്രീകരിക്കേണ്ടവയാണ്. പ്ലാനിംഗിനെടുക്കുന്ന സമയം മൂലമാണിത്. തെറ്റുകളില്ലാതെ വേണം ഓരോ ഷോട്ടും എന്നതിനാല്‍ കൃത്യമായ പ്ലാനിംഗോടെയാണ് ഞങ്ങള്‍ മുന്നോട്ട് പോകുന്നതെന്നും ബ്ലസി പറയുന്നു.