ബിലാൽ വരുന്നു, മമ്മൂട്ടിക്കൊപ്പം സർപ്രൈസ് ആയി ആ താരവും !

കെ ആർ അനൂപ്

ബുധന്‍, 12 ഓഗസ്റ്റ് 2020 (19:24 IST)
സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ബിലാൽ. ചിത്രീകരണം ലോക്ക് ഡൗൺ കാരണം മുടങ്ങിയിരിക്കുകയാണ്. മമ്മൂട്ടിക്കൊപ്പം, ബാല, മമ്ത  മോഹൻ‌ദാസ്, ലെന തുടങ്ങിയ അഭിനേതാക്കൾ ആദ്യ ഭാഗത്തിൽ പ്രധാന വേഷങ്ങൾ എത്തിയിരുന്നു. താനും ഈ ചിത്രത്തിന്റെ ഭാഗമാണെന്ന് നടൻ ജാഫർ ഇടുക്കി ദ ക്യൂവിന് നൽകിയ അഭിമുഖത്തിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ്.  
 
ആദ്യ ഭാഗമായ 'ബിഗ് ബി’യിലെ ഷംസു എന്ന കഥാപാത്രത്തെ തന്നെയാവും അദ്ദേഹം ഈ ചിത്രത്തിലും അവതരിപ്പിക്കുക. ലോക്ക് ഡൗണിന് മുമ്പ് അദ്ദേഹത്തിൻറെ ചില ഭാഗങ്ങൾ ഷൂട്ട് ചെയ്തിട്ടുണ്ട്. 
 
ചുരുളി, കേശു ഈ വീടിൻറെ നാഥൻ, കർണൻ നെപ്പോളിയൻ ഭഗത് സിംഗ്, ജിന്ന് എന്നീ സിനിമകളുടെ ഭാഗമാണ് ജാഫർ ഇടുക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍