ഷൂട്ടിങ്ങിനിടെ അപകടം; നടൻ ജയസൂര്യയുടെ തലയ്ക്ക് പരുക്ക്
ശനി, 7 സെപ്‌റ്റംബര്‍ 2019 (09:07 IST)
സിനിമാ ചിത്രീകരണത്തിനിടെ നടന്‍ ജയസൂര്യക്ക് പരുക്കേറ്റു. വിജയ് ബാബു നിർമിക്കുന്ന തൃശൂര്‍പൂരം എന്ന സിനിമയുടെ കൊച്ചിയിലെ ലൊക്കേഷനില്‍ വച്ചായിരുന്നു അപകടം.
ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ ജയസൂര്യ തെറിച്ചു വീഴുകയായിരുന്നു. തലയ്ക്ക് പരുക്കേറ്റ ജയസൂര്യയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.