ആ നഗരമധ്യത്തില്‍ മമ്മൂട്ടി എന്താണ് ചെയ്യുന്നത്?!

തിങ്കള്‍, 22 ഓഗസ്റ്റ് 2016 (16:57 IST)
മമ്മൂട്ടിയുടെ പുതിയ ത്രില്ലര്‍ വരുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ഒറ്റ ദിവസത്തെ കഥയാണ് പറയുന്നത്. നഗരപശ്ചാത്തലത്തില്‍ വികസിക്കുന്ന ഈ സിനിമയില്‍ തീര്‍ത്തും സാധാരണക്കാരനായാണ് മമ്മൂട്ടി അഭിനയിക്കുന്നത്.
 
ജീത്തു ജോസഫും മമ്മൂട്ടിയും ഇതാദ്യമായാണ് ഒന്നിക്കുന്നത്. പലതവണ ഇവര്‍ ഒരുമിച്ച് ഒരു പ്രൊജക്ടിനായി ശ്രമിച്ചിരുന്നെങ്കിലും അവയൊന്നും നടന്നിരുന്നില്ല. എന്തായാലും ഇപ്പോള്‍ മലയാളക്കര ആകെ കൊതിച്ചിരുന്ന ആ കൂട്ടുകെട്ട് സംഭവിക്കുകയാണ്. മമ്മൂട്ടിച്ചിത്രത്തിന്‍റെ തിരക്കഥാരചനയിലാണ് ഇപ്പോള്‍ ജീത്തു. 
 
ജീത്തുവിന് ഇപ്പോല്‍ കൈനിറയെ പ്രൊജക്ടുകള്‍ ഉണ്ട്. കാവ്യ മാധവന്‍ നായികയാകുന്ന സിനിമ, ദിലീപ് അഭിനയിക്കുന്ന ചിത്രം, മോഹന്‍ലാല്‍ ചിത്രം, പൃഥ്വിരാജിന്‍റെ തന്നെ മറ്റൊരു ത്രില്ലര്‍ എന്നിവ ജീത്തു പ്ലാന്‍ ചെയ്യുന്ന സിനിമകളാണ്. ബിജുമേനോനോനെയും ഇന്ദ്രജിത്തിനെയും നായകന്‍‌മാരാക്കി നവാഗതനായ അന്‍‌സാര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് തിരക്കഥയെഴുതുന്നതും ജീത്തു ജോസഫാണ്.

വെബ്ദുനിയ വായിക്കുക