Select Your Language

Notifications

webdunia
webdunia
webdunia
Thursday, 13 November 2025
webdunia

ടെലിവിഷന്‍ പരിപാടികളിലൂടെ സിനിമാ രംഗത്തേക്ക്; വെള്ളിനക്ഷത്രം സിനിമയിലെ പൃഥ്വിരാജിന്റെ നായികയെ ഓര്‍മയില്ലേ? താരത്തിന്റെ വിശേഷങ്ങള്‍ അറിയാം

Meenakshi
, ശനി, 2 ഏപ്രില്‍ 2022 (12:46 IST)
രഞ്ജിത്ത് സംവിധാനം ചെയ്ത ബ്ലാക്ക് എന്ന ചിത്രത്തിലെ 'അമ്പലക്കര തെച്ചിക്കാവില്‍ പൂരം' എന്ന തട്ടുപൊളിപ്പന്‍ ഗാനം എങ്ങനെയാണ് മലയാളികള്‍ മറക്കുക. മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം പ്രിയതാരം റഹ്മാനാണ് ഈ ഗാനരംഗത്ത് ആടിത്തിമിര്‍ക്കുന്നത്. ഈ ഗാനരംഗത്ത് മാത്രം അഭിനയിക്കാനായി ബ്ലാക്കിന്റെ സെറ്റിലേക്ക് എത്തിയ സുന്ദരിയാണ് നടി മീനാക്ഷി. ശര്‍മിളി എന്നും താരത്തിന് ആരാധകര്‍ക്കിടയില്‍ വിളിപ്പേരുണ്ട്. താരത്തിന്റെ യഥാര്‍ഥ പേര് മരിയ മാര്‍ഗരറ്റ് എന്നാണ്. 
 
പൃഥ്വിരാജിന്റെ നായികയായി വെള്ളിനക്ഷത്രം എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമാ രംഗത്ത് ശ്രദ്ധിക്കപ്പെട്ടത്. വെള്ളിനക്ഷത്രത്തിലെ കഥാപാത്രത്തിന്റെ പേര് മീനാക്ഷിയെന്നാണ്. ഈ പേരിലാണ് താരം പിന്നീട് അറിയപ്പെട്ടത്. 
 
2003 ലാണ് മീനാക്ഷിയുടെ സിനിമാ അരങ്ങേറ്റം. അതും തമിഴ് സിനിമയിലൂടെ. മലയാളത്തില്‍ കാക്കകറുമ്പന്‍, ജൂനിയര്‍ സീനിയര്‍, യൂത്ത് ഫെസ്റ്റിവല്‍, പൊന്മുടി പുഴയോരത്ത് എന്നീ സിനിമകളിലും മീനാക്ഷി അഭിനയിച്ചു. 
 
2005 ന് ശേഷം പെട്ടെന്നാണ് മീനാക്ഷി സിനിമാ രംഗത്തുനിന്ന് അപ്രത്യക്ഷയായത്. സോഷ്യല്‍ മീഡിയയിലും താരം സജീവമല്ല. നല്ല ആഴമുള്ള കഥാപാത്രങ്ങള്‍ ലഭിക്കുകയാണെങ്കില്‍ മലയാളത്തില്‍ അഭിനയിക്കാന്‍ അതിയായ താല്‍പര്യമുണ്ടെന്ന് പഴയൊരു അഭിമുഖത്തില്‍ മീനാക്ഷി പറഞ്ഞിട്ടുണ്ട്. 
 
1985 ഫെബ്രുവരി 17 ന് പത്തനംതിട്ടയിലെ കോഴഞ്ചേരിയിലാണ് താരത്തിന്റെ ജനനം. താരത്തിന് ഇപ്പോള്‍ 37 വയസ്സായി. ജയ ടിവിയിലെ ഫോണ്‍ ഇന്‍ പരിപാടിയിലെ അവതാരകയായാണ് മീനാക്ഷി സിനിമാ രംഗത്തേക്ക് എത്തിയത്. മോഡലിങ് രംഗത്തും പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്. 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സൂര്യമാനസത്തില്‍ മമ്മൂട്ടിക്ക് വേണ്ടി ഷമ്മി തിലകന്‍ ഡബ്ബ് ചെയ്തിട്ടുണ്ട്; അണിയറ രഹസ്യം