മിന്നുകെട്ട് സീരിയലിലെ ലക്ഷ്മിയെ ഓര്‍മയില്ലേ? നടി മീനാക്ഷി സുനില്‍ ഇപ്പോള്‍ എവിടെയാണ്?

ബുധന്‍, 9 ഫെബ്രുവരി 2022 (15:06 IST)
മലയാളത്തില്‍ ഏറ്റവും ജനകീയമായ സീരിയലാണ് സൂര്യയില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് സംപ്രേഷണം ചെയ്തിരുന്ന മിന്നുകെട്ട്. 'അശകുശലേ പെണ്ണുണ്ടോ' എന്ന മിന്നുകെട്ടിലെ ടൈറ്റില്‍ സോങ് അക്കാലത്ത് സൂപ്പര്‍ഹിറ്റായിരുന്നു. മിന്നുകെട്ടിലെ ലക്ഷ്മി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടി മീനാക്ഷി സുനിലാണ് ഈ ചിത്രത്തിലുള്ളത്. മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് മീനാക്ഷി. 
 
സീരിയലുകളില്‍ നിന്നും സിനിമകളില്‍ നിന്നും വിടപറഞ്ഞ താരം ഇപ്പോള്‍ സന്തോഷകരമായ കുടുംബജീവിതം നയിക്കുകയാണ്. മലയാളി തനിമയാര്‍ന്ന കഥാപാത്രങ്ങളാണ് മീനാക്ഷിയെ തേടി എത്തിയിരുന്നത്. പകിട പമ്പരം എന്ന കോമഡി സീരിയലിലും മീനാക്ഷി ശ്രദ്ധേയമായ വേഷം ചെയ്തു. സീരിയലുകള്‍ക്ക് പുറമേ സിനിമകളിലും മീനാക്ഷി തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. 
 
സത്യന്‍ അന്തിക്കാട് ചിത്രം വീണ്ടും ചില വീട്ടുകാര്യങ്ങള്‍, വിനയന്‍ ചിത്രം രാക്ഷസരാജാവ് എന്നീ സിനിമകളില്‍ മീനാക്ഷി അഭിനയിച്ചു. ഏഷ്യാനെറ്റിലെ ഹരിചന്ദനം സീരിയലിലാണ് അവസാനമായി അഭിനയിച്ചത്. വിവാഹശേഷം അഭിനയരംഗത്തു നിന്ന് താരം ഇടവേളയെടുത്തു. 
 

വെബ്ദുനിയ വായിക്കുക