സസ്‌പെന്‍സ് ത്രില്ലര്‍ '21 ഗ്രാംസ്' 25-ാം ദിവസത്തിലേക്ക്, ചെറിയ സിനിമയുടെ വലിയ വിജയം ആഘോഷമാക്കി അണിയറ പ്രവര്‍ത്തകര്‍

കെ ആര്‍ അനൂപ്

വ്യാഴം, 7 ഏപ്രില്‍ 2022 (14:45 IST)
'21 ഗ്രാംസ്' പ്രദര്‍ശനത്തിന് എത്തിയ ശേഷമാണ് സിനിമയെക്കുറിച്ച് അറിഞ്ഞ ആളുകള്‍ കൂടുതല്‍ തീയറ്ററുകളിലേക്ക് എത്തിയത്. അതിനുപിന്നാലെ 102 പുതിയ ഷോകള്‍ ചിത്രത്തിന് ലഭിച്ചു. 27 തിയേറ്ററുകള്‍ കൂടി 21 ഗ്രാംസ് പ്രദര്‍ശനം തുടങ്ങിയിരുന്നു. ഇപ്പോഴിതാ മലയാളികള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച സസ്‌പെന്‍സ് ത്രില്ലര്‍ '21 ഗ്രാംസ്' 25-ാം ദിവസത്തിലേക്ക് എത്തിയ സന്തോഷത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.
 
മാര്‍ച്ച് 18 നാണ് അനൂപ് മേനോന്റെ 21 ഗ്രാംസ് റിലീസ് ചെയ്തത്. വലിയ പരസ്യങ്ങളോ പ്രചരണങ്ങളോ ഒന്നുമില്ലാതെ തന്നെ വലിയ വിജയം സ്വന്തമാക്കിയ ചിത്രത്തിന് രമേഷ് പിഷാരടി, ജിത്തു ജോസഫ്, വിനയന്‍, ആഷിഖ് ഉസ്മാന്‍, മിഥുന്‍ മാനുവല്‍ തോമസ് തുടങ്ങിയ സിനിമാപ്രവര്‍ത്തകരും ഉണ്ടായിരുന്നു ആ കൂട്ടത്തില്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍