2017 മലയാള സിനിമയെ സംബന്ധിച്ചിടത്തോളം നല്ല വർഷമാണ്. കേരളത്തിൽ മാത്രമല്ല, ഇന്ത്യയ്ക്കകത്തും പുറത്തും എന്ന് തെളിയിക്കുകയാണ് ബോക്സ് ഓഫീസ് റിപ്പോർട്ടുകൾ. റിപ്പോർട്ടുകൾ പ്രകാരം യുഎഇയിൽ ഇത്തവണ മലയാള സിനിമകൾക്ക് മികച്ച വരവേൽപ്പാണ് ലഭിക്കുന്നത്.
ഗ്രേറ്റ് ഫാദർ, മുതിരിവള്ളികൾ തളിർക്കുമ്പോൾ, ജോമോന്റെ സുവിശേഷങ്ങൾ, എസ്ര എന്നീ ചിത്രങ്ങളൊക്കെയും നിറഞ്ഞ സദസ്സിൽ യുഎഇയിൽ പ്രദർശിപ്പിച്ചിരുന്നു. ഇതിൽ ഗ്രേറ്റ് ഫാദറും ടേക്ക് ഓഫും മാത്രമാണ് ഇപ്പോൾ കളിക്കുന്നത്.
റിപ്പോർട്ടുകൾ പ്രകാരം മോഹൻലാലിന്റെ മുന്തിരിവള്ളികൾ തളിർക്കുമ്പോൾ ആയിരുന്നു ഈ വർഷത്തെ കളക്ഷൻ കൂടുതൽ ലഭിച്ച സിനിമ. മൂന്ന് ദിവസം കൊണ്ട് 3.58 കോടി ആയിരിന്നു ചിത്രം നേടിയത്. എന്നാൽ, മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദർ റിലീസ് ആയതോടെ ആ കാര്യത്തിലും മമ്മൂട്ടി മോഹൻലാലിനെ പിന്നിലാക്കുകയായിരുന്നു. 4.11 കോടിയാണ് മൂന്ന് ദിവസം കൊണ്ട് ചിത്രം നേടിയത്.