ആ സിനിമ പൂർത്തിയായത് ഷൈനിന്റെ സഹകരണം മൂലം, എനിക്ക് മോശം അനുഭവമുണ്ടായിട്ടില്ല: സ്വാസിക

നിഹാരിക കെ.എസ്

വ്യാഴം, 17 ഏപ്രില്‍ 2025 (11:35 IST)
സിനിമാ സെറ്റിൽ വെച്ച് ലഹരി ഉപയോഗിച്ച് നടൻ ഷൈൻ ടോം ചാക്കോ തന്നോട് മോശമായി പെരുമാറിയെന്ന നടി വിൻസി അലോഷ്യസിന്റെ വെളിപ്പെടുത്തലിന് പിന്നാലെ വിൻസിക്ക് പിന്തുണയുമായി നിരവധി പേര് രംഗത്ത്. വിൻസിയുടേത് ധൈര്യപൂര്‍വമായ നിലപാടാണെന്ന് നടി സ്വാസിക വിജയ് പറഞ്ഞു. പരാതിയിൽ ശക്തമായ നടപടി ഉണ്ടാകണമെന്നും ഭാവിയിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാതെ നിർമാതാക്കളും സംവിധായകരും ശ്രാദ്ധദിക്കണമെന്നും സ്വാസിക പറഞ്ഞു. 
 
'വിൻസി ധൈര്യപൂർവം മുന്നോട്ടു വന്ന് അവരുടെ അനുഭവം തുറന്നു പറയുമ്പോൾ നമ്മളെല്ലാം അതു കേൾക്കണം. നടപടി എടുക്കണം. പെൺകുട്ടികൾ ഇങ്ങനെയുള്ള കാര്യങ്ങൾ തുറന്നു പറയുന്നില്ല എന്ന് പലപ്പോഴും പലരും പറയാറുണ്ട്. ഇപ്പോൾ ഒരാൾക്കുണ്ടായ അനുഭവം വളരെ വ്യക്തമായി പറഞ്ഞിരിക്കുന്നു. ഷൈൻ ടോമിന്റെ കൂടെ ജോലി ചെയ്തപ്പോൾ എനിക്ക് ഇത്തരത്തിലുളള അനുഭവം ഉണ്ടായിട്ടില്ല. 
 
‘വിവേകാനന്ദൻ വൈറലാണ്’ സിനിമയിലാണ് ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചത്. കമൽ സർ ആയിരുന്നു സംവിധാനം. കൃത്യസമയത്ത് ഷോട്ടിനു വരികയും എല്ലാ കാര്യങ്ങളും ചെയ്യുകയും ചെയ്യുന്ന ഒരാളായിരുന്നു. ഷൈനിന്റെ സഹകരണം കൊണ്ടു തന്നെ പറഞ്ഞ ഡേറ്റിൽ ആ സിനിമ തീർക്കുകയും ചെയ്തു. അതുകൊണ്ട് വ്യക്തിപരമായി ഈ വിഷയത്തിൽ കൂടുതൽ പറയാനും പറ്റില്ല.  ആ സിനിമയുടെ സെറ്റിൽ എന്താണ് സംഭവിച്ചതെന്നും അറിയില്ല. പക്ഷേ ഒരാൾ ഒരു പരാതി വ്യക്തമായി പറഞ്ഞ സാഹചര്യത്തിൽ അതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് മാത്രമേ പറയാന്‍ കഴിയൂ', സ്വാസിക പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍