'എത്ര പേര്‍ക്ക് കിടന്നുകൊടുത്തു'; മോശം ചോദ്യത്തോട് നടി സുരഭി അന്ന് പ്രതികരിച്ചത് ഇങ്ങനെ

തിങ്കള്‍, 24 ജനുവരി 2022 (08:42 IST)
സീരിയലുകളിലൂടേയും സിനിമകളിലൂടേയും മലയാളികള്‍ക്ക് സുപരിചിതയായ അഭിനേത്രിയാണ് സുരഭി ലക്ഷ്മി. ദേശീയ അവാര്‍ഡ് ജേതാവായ സുരഭി ഒട്ടേറെ കരുത്തുറ്റ കഥാപാത്രങ്ങള്‍ മലയാളത്തില്‍ ചെയ്തിട്ടുണ്ട്. താന്‍ ജീവിതത്തിലും വളരെ ബോള്‍ഡ് ആണെന്ന് പറയുകയാണ് സുരഭി. തന്നോട് മോശം ചോദ്യം ഉന്നയിച്ച ആളുടെ കരണത്തടിച്ച സംഭവത്തെ കുറിച്ച് സുരഭി ഒരു അഭിമുഖത്തില്‍ തുറന്നുപറഞ്ഞിട്ടുണ്ട്. 'ഗുല്‍മോഹര്‍' എന്ന സിനിമയുടെ സെറ്റില്‍ വച്ച് തല്ലി എന്നായിരുന്നു അന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. എന്നാല്‍ സെറ്റില്‍ വെച്ച് അല്ല. ഗുല്‍മോര്‍ എന്ന സിനിമയ്ക്ക് ശേഷം യൂണിവേഴ്‌സിറ്റി കോളേജില്‍ ഒരു പരിപാടി നടന്നുകൊണ്ടിരിയ്ക്കുമ്പോഴാണ് ആ സംഭവം നടന്നതെന്ന് സുരഭി പറയുന്നു.
 
'ഞാന്‍ ഡിഗ്രിയ്ക്ക് പഠിച്ച് കൊണ്ടിരിയ്ക്കുകയായിരുന്നു. കോളേജില്‍ കലോത്സവം നടന്ന് കൊണ്ടിരിയ്ക്കുമ്പോള്‍ ഒരു പയ്യന്‍ വന്ന് ചോദിച്ചതാണ് എന്നെ പ്രകോപിപ്പിച്ചത്. ഗുല്‍മോഹര്‍ എന്ന ചിത്രത്തിന് വേണ്ടി നിങ്ങള്‍ എത്ര പേര്‍ക്ക് കിടന്നുകൊടുത്തു എന്നായിരുന്നു ചോദ്യം. അപ്പോള്‍ ആണ് ഞാന്‍ പ്രതികരിച്ചത്. ചോദ്യം കേട്ട ഉടന്‍ തന്നെ ഞാന്‍ തല്ലി. ശേഷാണ് മറുപടി കൊടുത്തത്. അപ്പോഴേക്കും അവിടെയുള്ള മറ്റ് ചെക്കന്മാരൊക്കെ കൂടി. സുരഭിയോട് എന്തോ അവന്‍ മോശമായി പറഞ്ഞു എന്ന് പറഞ്ഞ് പിന്നെ കൂട്ട തല്ലായിരുന്നു. ഒരിക്കലും ഒരു പെണ്‍കുട്ടിയോട് അങ്ങനെ സംസാരിക്കാന്‍ പാടില്ല എന്ന തിരിച്ചറിവ് തന്നെയായിരുന്നു അടി കൊടുത്ത് പ്രതികരിക്കാനുള്ള ധൈര്യം നല്‍കിയത്,' സുരഭി ലക്ഷ്മി പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍