എന്നാൽ ഇപ്പോൾ ചർച്ചയായിരിക്കുന്നത് സണ്ണിലിയോണിന്റെ ഇൻസ്‌റ്റാഗ്രാം പേജിലെ പോസ്‌റ്റാണ്. തന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ അഭിനയിച്ച് കഴിഞ്ഞതിന് ശേഷമുള്ള വികാരാധീനയായുള്ള കുറിപ്പ്. കരൻ ജിത്ത് കൗർ എന്ന വ്യക്തിയിൽ നിന്ന് പോൺ സിനിമയിലേക്കുള്ള ചുവടുവെപ്പിന് മുമ്പ് വരെയുള്ള എപ്പിസോഡുകൾ അഭിനയിച്ച് കഴിഞ്ഞതിന് ശേഷമാണ് ഈ കുറിപ്പ്.
"എന്റെ ഹൃദയം ഇന്ന് രാത്രി ആയിരംവട്ടം തകർന്നു, ഒരിക്കൽ കൂടി നിന്നെ എന്നിലേക്ക് കൊണ്ടുവരാൻ കഴിയുമെങ്കിൽ എന്നാഗ്രഹിച്ച്, പശ്ചാത്തപിച്ച്, എല്ലാം നഷ്‌ടപ്പെട്ട് ഒരുപക്ഷെ ആയിരം വട്ടം ഞാൻ കരഞ്ഞുകാണും. ആ ദിവസം ഇനി ഒരിക്കലും വരില്ലെന്നറിയാം. എങ്കിലും എന്റെ മനസ്സിൽ നീ എന്നും ഉണ്ടാകും കരൻ ജിത്ത് കൗർ"- സണ്ണി കുറിച്ച ഇൻസ്‌റ്റാഗ്രാം പോസ്‌റ്റ്.