മലയാള സിനിമയിലും തമിഴിലും ഒരുകാലത്ത് നിറഞ്ഞു നിന്ന താരമാണ് സിൽക്ക് സ്മിത. ഇപ്പോൾ സിൽക്ക് സ്മിത വീണ്ടും വാർത്തകളിൽ നിറയുന്നത് ഒരു ടിക്ടോക് വീഡിയോയിലൂടെയാണ്. സിൽക്ക് സ്മിതയുടെ രൂപസാദൃശ്യമുളള പെൺകുട്ടിയുടെ ടിക് ടോക് വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാവുന്നത്. സ്മിതയും രജനീകാന്തും അഭിനയിച്ച ‘പേസ കൂടാത്’ എന്ന ഗാനമാണ് പെൺകുട്ടി ടിക് ടോക്കിനായി തിരഞ്ഞെടുത്തത്.