വിവാഹമോചന വാര്ത്തകളെപ്പറ്റി സംവൃത പ്രതികരിക്കുന്നു
ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിവാഹമോചന വാര്‍ത്തകള്‍ നിഷേധിച്ച് നടി സംവൃത സുനില്‍. ഫേസ്ബുക്കിലൂടെയാണ് സംവൃത വാര്ത്തകളെപ്പറ്റി പ്രതികരിച്ചത്.താന്‍ ഭര്‍ത്താവും കുഞ്ഞുമായി സുഖമായി ജീവിക്കുകയാണെന്നും അഞ്ച് മാസം മാത്രം പ്രായമുള്ള തന്റെ കുഞ്ഞിനെ നോക്കുന്ന തിരക്കിലാണിപ്പോള്‍. ഈ വാര്‍ത്തയോട് പ്രതികരിക്കാനുള്ള സമയം പോലും തനിക്കില്ലെന്നും സംവൃഹ പറഞ്ഞു.
ഭാവിയിലും ഇത്തരത്തിലുള്ള അപവാദങ്ങള്‍ പ്രചരിച്ചാല്‍ അവഗണിക്കണമെന്നും സംവൃത ഫേസ്ബുക്കില്‍ കുറിച്ചു. 2012 നവംബര്‍ ഒന്നിനായിരുന്നു സംവൃതയുടെ വിവാഹം നടന്നത്. വിവാഹശേഷം ഭര്‍ത്താവ് അഖില്‍ ജയരാജിനൊപ്പം അമേരിക്കയിലാണ് സംവൃത. കഴിഞ്ഞ ഫെബ്രുവരിയില്‍ സംവൃതക്ക് ഒരു ആണ്‍കുഞ്ഞ് പിറന്നിരുന്നു.