ബോളിവുഡില്‍ അടക്കം ഏറെ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത നടിയാണ് രാധിക ആപ്‌തെ. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. വളരെ ബോള്‍ഡ് ആയി കാര്യങ്ങള്‍ തുറന്നുപറയുന്ന രാധികയെ ആരാധകര്‍ക്ക് ഏറെ ഇഷ്ടവുമാണ്. സിനിമയില്‍ വര്‍ക്ക് ചെയ്യുന്ന സമയത്ത് തനിക്കുണ്ടായ ദുരനുഭവങ്ങളെ കുറിച്ച് രാധിക നേരത്തെ തുറന്നുപറഞ്ഞിട്ടുണ്ട്. സഹപ്രവര്‍ത്തകരില്‍ നിന്ന് മോശം അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് രാധിക പറയുന്നു.
ഒരു തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്ന സമയം. ആദ്യ ദിവസം ഷൂട്ടിങ്ങിനിടെ നായകന്‍ തന്റെ കാലില്‍ ഇക്കിളി ഇടാന്‍ തുടങ്ങി. അത് തനിക്ക് വല്ലാത്ത അലോസരം ഉണ്ടാക്കിയെന്നും അപ്പോള്‍ തന്നെ ചാടി എഴുന്നേറ്റ് അയാളുടെ കരണത്ത് അടിച്ചെന്നും താരം പറയുന്നു. മേലില്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് താക്കീതും നല്‍കി. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ അടക്കം ചുറ്റിലും നില്‍ക്കുമ്പോഴാണ് അത് ചെയ്തതെന്നും അത്ര ദേഷ്യം വന്നിട്ടാണ് അങ്ങനെ പെരുമാറിയതെന്നും രാധിക കൂട്ടിച്ചേര്‍ത്തു.