പ്രേമത്തിനും പ്രിയദര്‍ശനും പിന്തുണയുമായി ലിസി

തിങ്കള്‍, 6 ജൂലൈ 2015 (16:45 IST)
സൂപ്പര്‍ ഹിറ്റ് ചിത്രം പ്രേമത്തിന്റെ വ്യാജ പകര്‍പ്പുകള്‍ പുറത്ത് വന്നത് സംബന്ധിച്ച വിവാദത്തില്‍ പ്രിയദര്‍ശനെ പിന്തുണച്ച് ലിസി രംഗത്ത്. പ്രേമത്തിന്‍റെ സെന്‍സര്‍ കോപ്പി ചോര്‍ന്നത് പ്രിയദര്‍ശന്‍റെ സ്റ്റുഡിയോയില്‍ നിന്നാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു ഈ സാഹചര്യത്തിലാണ് പ്രിയന് പിന്തുണയുമായി ലിസി രംഗത്തെത്തിയത്. ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും നിര്‍മാതാവ് അന്‍വര്‍ റഷീദിനെ പിന്തുണയ്ക്കുന്നുവെന്നും ലിസി ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

ഞാനും ഒരു നിര്‍മാതാവായിരുന്നു. അതിനാല്‍ തന്നെ അന്‍വര്‍ റഷിദിന്റെ വേദന  മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്.  പൈറസിക്കെതിരായ അന്‍വറിന്റെ പോരാട്ടത്തില്‍ നമക്കും അണിചേരാം ലിസ് കുറിച്ചു.  ഫോര്‍ ഫ്രെയിം സ്റ്റുഡിയോയുടെ പേര് ഇതുമായി ബന്ധപ്പെട്ട് പറഞ്ഞു കേള്‍ക്കുന്നത്  എന്നെ അത്യധികം വേദനിപ്പിക്കുന്നുണ്ട്.  കഴിഞ്ഞ പത്ത് വര്‍ഷമായി ഫോര്‍ഫ്രെയിംസിന്റെ വളര്‍ച്ചയില്‍ ഭാഗഭാക്കായ ഒരാളെന്ന നിലയില്‍ ഇതുപോലൊരു പ്രവൃത്തി  സ്റ്റുഡിയോയുടെ ഭാഗത്തുനിന്ന്  ഞാന്‍ പ്രവര്‍ത്തിച്ചിരുന്ന കാലഘട്ടത്തില്‍ ഉണ്ടായിട്ടില്ലെന്ന്  സത്യസന്ധമായി പറയാന്‍ സാധിക്കും ലിസി പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷമായി ഞാന്‍ ഫോര്‍ഫ്രെയിം സ്റ്റുഡിയോയുമായി ഒരു ബന്ധവുമില്ല. എന്നാല്‍ അവിടെയുള്ള സ്റ്റാഫുകളെയെല്ലാം എനിക്കറിയാം. അവരാരും ഇങ്ങനെ ഒരു പ്രവൃത്തി ചെയ്യില്ല എന്ന് ഉറപ്പ് പറയാന്‍ എനിക്ക് സാധിക്കും. പ്രേമം സിനിമയോട് ചെയ്ത വലിയ കുറ്റമാണ്. ആ ക്രിമിനലുകളെ എത്രയും പെട്ടന്ന് പിടികൂടണം ലിസി പറഞ്ഞു

വെബ്ദുനിയ വായിക്കുക