സിനിമാ വ്യവസായത്തിന് ഭീഷണിയുയർത്തുന്ന പൈറസി ഭീമന്മാരായ തമിഴ് റോക്കേഴ്‌സിനെ കുടുക്കാൻ ശ്രമിച്ചിരുന്നെങ്കിലും ഒന്നും വിജയകരമായിരുന്നില്ല. വ്യാജ സോഫ്റ്റ്‌വെയറുകൾ, സിനിമ, ഗെയിമുകള്‍ എന്നിവ ലഭിക്കുന്ന പൈറേറ്റ് ബേ എന്ന രാജ്യാന്തര വെബ്സൈറ്റിന്റെ ഇന്ത്യന്‍ പതിപ്പാണ് തമിഴ് റോക്കേഴ്സ്.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലെ സിനിമകള്‍ തമിഴ് റോക്കേഴ്സില്‍ നിന്നും സൗജന്യമായ് ഡൗണ്‍ലോഡ് ചെയ്യാനാകുന്നതാണ് സിനിമാ പ്രവര്‍ത്തകര്‍ നേരിടുന്ന പ്രതിസന്ധി. റിലീസ് ദിവസം തന്നെ തമിഴിൽ നിന്നും മലയാളത്തിൽ നിന്നും തെലുങ്കിൽ നിന്നും ഉള്ള ചിത്രങ്ങളെല്ലാം തമിഴ് റൊക്കേഴ്‌സ് പുറത്തുവിടുന്നുണ്ട്.