ആദ്യ വാരാന്ത്യത്തില്‍ കണ്ണൂര്‍ സ്‌ക്വാഡിനെ കടത്തിവെട്ടിയോ നേര്? ആരാധകര്‍ കാത്തിരുന്ന കണക്കുകള്‍ ഇങ്ങനെ

ബുധന്‍, 27 ഡിസം‌ബര്‍ 2023 (09:06 IST)
മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത നേര് തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. കോര്‍ട്ട് റൂം ഇമോഷണല്‍ ഡ്രാമ എന്ന ഴോണറില്‍ എത്തിയ ചിത്രത്തിനു കുടുംബ പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. റിലീസ് ചെയ്ത് ആദ്യ വാരാന്ത്യം പിന്നിടുമ്പോള്‍ നേര് എത്ര കോടി നേടിയെന്ന് അറിയുമോ? 
 
റിലീസിനു ശേഷമുള്ള ആദ്യ വാരാന്ത്യത്തില്‍ വേള്‍ഡ് വൈഡായി 27 കോടിയാണ് മോഹന്‍ലാല്‍ ചിത്രം കളക്ട് ചെയ്തിരിക്കുന്നത്. ഈ വര്‍ഷം റിലീസ് ചെയ്ത മമ്മൂട്ടി ചിത്രം കണ്ണൂര്‍ സ്‌ക്വാഡിന്റെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ നേര് പിന്നിലാണ്. ആദ്യ വാരാന്ത്യത്തില്‍ കണ്ണൂര്‍ സ്‌ക്വാഡിന് 32 കോടി നേടാന്‍ സാധിച്ചിരുന്നു. ആദ്യ വാരാന്ത്യത്തില്‍ കേരളത്തില്‍ നിന്ന് മാത്രം 13.50 കോടിയാണ് കണ്ണൂര്‍ സ്‌ക്വാഡ് കളക്ട് ചെയ്തത്. നേരിന് കളക്ട് ചെയ്യാന്‍ സാധിച്ചത് 11.40 കോടിയും. 
 
ഇന്ത്യയിലും യുഎഇ-ജിസിസിയിലും മുന്നില്‍ നില്‍ക്കുന്നത് കണ്ണൂര്‍ സ്‌ക്വാഡ് തന്നെ. ജിസിസി പുറത്ത് നോക്കുമ്പോള്‍ നേരിന് ചെറിയൊരു മുന്‍തൂക്കമുണ്ട്. ആദ്യ വാരാന്ത്യത്തില്‍ കണ്ണൂര്‍ സ്‌ക്വാഡും നേരും തമ്മില്‍ അഞ്ച് കോടിയുടെ വ്യത്യാസമാണുള്ളത്. നേര് ഉറപ്പായും 50 കോടി ക്ലബില്‍ കയറുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍