കുറച്ചുകാലമായി മുകേഷും മേതില്‍ ദേവികയും ഒരുമിച്ചല്ല ! ഇരുവരും വേര്‍പിരിയുന്നതായി റിപ്പോര്‍ട്ട്

തിങ്കള്‍, 26 ജൂലൈ 2021 (11:43 IST)
നടനും കൊല്ലം എംഎല്‍എയുമായ എം.മുകേഷും പ്രശസ്ത നര്‍ത്തകി മേതില്‍ ദേവികയും തമ്മിലുള്ള വിവാഹബന്ധം വേര്‍പിരിയുന്നതായി റിപ്പോര്‍ട്ടുകള്‍. കുറച്ചുകാലമായി ഇരുവരും വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്. വിവാഹബന്ധം വേര്‍പ്പെടുത്താനായി മേതില്‍ ദേവിക കുടുംബകോടതിയെ സമീപിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. എട്ട് വര്‍ഷത്തെ ദാമ്പത്യബന്ധത്തിനാണ് ഇതോടെ അവസാനമാകുന്നത്. മുകേഷുമായി ഒത്തുപോകാന്‍ ബുദ്ധിമുട്ടാണെന്നും അതിനാലാണ് വിവാഹമോചനം ആവശ്യപ്പെട്ടിരിക്കുന്നതെന്നും മേതില്‍ ദേവികയുമായി അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നടി സരിതയുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തിയ ശേഷമാണ് മുകേഷ് ദേവികയെ വിവാഹം കഴിച്ചത്. മേതില്‍ ദേവികയുടെയും രണ്ടാം വിവാഹമായിരുന്നു. മുകേഷുമായി പിരിഞ്ഞ് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ദേവിക പാലക്കാടുള്ള കുടുംബവീട്ടിലേക്ക് താമസം മാറി ഇപ്പോള്‍ അമ്മയ്ക്കൊപ്പമാണ്. 
 
2013 ഒക്ടോബര്‍ 24 നാണ് മുകേഷും മേതില്‍ ദേവികയും വിവാഹിതരായത്. നടി സരിതയുമായുള്ള വര്‍ഷങ്ങള്‍ നീണ്ട ദാമ്പത്യ ജീവിതം മുകേഷ് വേര്‍പ്പെടുത്തിയതിനു പിന്നാലെയാണ് മേതില്‍ ദേവികയുടെ ആലോചന വരുന്നത്. പാലക്കാട് സ്വദേശിയെയാണ് മേതില്‍ ദേവിക ആദ്യം വിവാഹം കഴിച്ചത്. ഈ ബന്ധത്തില്‍ ഒരു കുഞ്ഞുമുണ്ട്. മുകേഷ്-സരിത ദമ്പതികള്‍ക്കും ഒരു മകനുണ്ട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍