സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ മോഹന്‍ലാലിന്റേത് കിടിലന്‍ ലുക്കെന്ന് സൂചന. താടി ട്രിം ചെയ്ത് കുറച്ചുകൂടി ചെറുപ്പമായാണ് പുതിയ ചിത്രത്തില്‍ ലാലിനെ കാണുന്നത്. ഹെയര്‍ സ്റ്റൈലിലും വ്യത്യാസമുണ്ട്. എന്നാല്‍ ഈ ചിത്രം സാങ്കേതിക വിദ്യയുടെ സഹായത്തില്‍ ചെയ്തതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രത്തിലും ഇതേ ലുക്കില്‍ ആയിരിക്കും ലാലിനെ കാണുകയെന്നാണ് റിപ്പോര്‍ട്ട്.