വെറുതെ പൊക്കി പറയുകയല്ല, പുലിമുരുകന് വേണ്ടി ഏതറ്റം വരെ പോകാനും മോഹാൻലാൽ തയ്യാറായിരുന്നു: പീറ്റർ ‌ഹെയ്‌ൻ

ഞായര്‍, 16 ഒക്‌ടോബര്‍ 2016 (14:27 IST)
മോഹൻലാൽ - വൈശാഖ് കൂട്ടുകെട്ടിൽ പിറന്ന മലയാളത്തിലെ ബിഗ് ബജറ്റ് ചിത്രമായ പുലിമുരുകൻ തീയേറ്ററുകൾ അടക്കിവാഴുകയാണ്. പീറ്റര്‍ ഹെയിനിന്റെ സംഘട്ടന സംവിധാനവും മോഹന്‍ലാലിന്റെ സാഹസവും ഒന്നിച്ചപ്പോഴാണ് പ്രേക്ഷകര്‍ക്ക് പുലിമുരുകനിലെ സംഘട്ടനം ശരിയ്ക്കുമൊരു പുതിയ അനുഭവമായത്. സംഘട്ടനം തന്നെയാണ് ഈ ചിത്രത്തിന്റെ പ്രധാന ആഘർഷണം.
 
രജനി സാറില്‍ കണ്ട എളിമയും ലാളിത്യവുമാണ് ലാല്‍ സാറില്‍ കണ്ടത്. ചെയ്യുന്ന ജോലിയോട് നൂറ് ശതമാനം ആത്മാര്‍ത്ഥത നിര്‍ബന്ധമുള്ള നടനാണ് അദ്ദേഹം. തികഞ്ഞ പ്രൊഫഷണലലാണ്. അദ്ദേഹത്തോടൊപ്പമുള്ള ദിവസങ്ങള്‍ ജീവിതത്തില്‍ മറക്കാനാകില്ലെന്ന് പീറ്റർ ഹെയ്ൻ. നമ്മളൊരു സൂപ്പര്‍താരത്തിനൊപ്പം സിനിമ ചെയ്തതിന്റെ പേരില്‍ അദ്ദേഹത്തെ വെറുതെ പൊക്കിപ്പറയുകയല്ല. അദ്ദേഹം ഒരു സൂപ്പർ സ്റ്റാർ തന്നെയാണ്.
 
 
വലിയൊരു താരമാണെന്ന ഭാവമില്ലാതെ എന്താണ് ആവശ്യപ്പെടുന്നത്, അതിന് വേണ്ടി ഏതറ്റം വരെ പോകാനും ലാല്‍ സാര്‍ തയ്യാറായിരുന്നു. മോഹന്‍ലാല്‍ എന്ന വലിയ നടനൊപ്പം വര്‍ക്ക് ചെയ്യാന്‍ അവസരം ലഭിച്ചപ്പോള്‍ ഒരു സൂപ്പര്‍താരത്തിനൊപ്പമുള്ള ചിത്രമെന്ന് മാത്രമാണ് കരുതിയത്. എന്നാൽ ആദ്യ ദിവസങ്ങളിൽ തന്നെ മോഹൻലാൽ തന്നെ അമ്പരപ്പിച്ചുവെന്ന് 
പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിൽ പീറ്റർ ഹെയ്ൻ പറഞ്ഞു.

വെബ്ദുനിയ വായിക്കുക