Mohanlal in Salaar Second Part: സലാറിന്റെ രണ്ടാം ഭാഗത്തില്‍ മോഹന്‍ലാലും?

രേണുക വേണു

ചൊവ്വ, 10 സെപ്‌റ്റംബര്‍ 2024 (12:17 IST)
Mohanlal and Prabhas (File Image)

Mohanlal in Salaar Second Part: പ്രഭാസിനെ നായകനാക്കി പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത ചിത്രമാണ് 'സലാര്‍'. മലയാളത്തില്‍ നിന്ന് പൃഥ്വിരാജ് സുകുമാരന്‍ സലാറില്‍ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചിട്ടുണ്ട്. സലാറിനു രണ്ടാം ഭാഗമുണ്ടാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മാത്രമല്ല രണ്ടാം ഭാഗത്തിനുള്ള സൂചനകള്‍ നല്‍കിയാണ് സലാര്‍ അവസാനിക്കുന്നതും. സലാറിന്റെ രണ്ടാം ഭാഗത്തില്‍ പ്രഭാസിനും പൃഥ്വിരാജിനും ഒപ്പം മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലും അഭിനയിച്ചേക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
 
നിര്‍മാതാവ് വിജയ് കിരാഗണ്ടൂര്‍ ചെന്നൈയില്‍ എത്തി മോഹന്‍ലാലുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് വിവരം. സലാര്‍ രണ്ടാം ഭാഗത്ത് സുപ്രധാന കാമിയോ റോള്‍ ചെയ്യാന്‍ ലാല്‍ സമ്മതം അറിയിച്ചതായും ഗോസിപ്പുകളുണ്ട്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ലഭിച്ചിട്ടില്ലെങ്കിലും അടുത്ത വര്‍ഷം നടക്കുന്ന സലാര്‍ 2 പ്രൊജക്ടില്‍ ലാലും ഭാഗമാകുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. 
 
തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് സലാര്‍ റിലീസ് ചെയ്തത്. മലയാളത്തില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിനു ലഭിച്ചത്. പൃഥ്വിരാജിന്റെ പ്രകടനം വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍