വീട്ടുകാരുടെ നിര്‍ബന്ധം; മീന രണ്ടാം വിവാഹത്തിനു ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

വ്യാഴം, 1 ഡിസം‌ബര്‍ 2022 (10:56 IST)
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് മീന. ജീവിതപങ്കാളി വിദ്യാസാഗറിന്റെ മരണം മീനയെ ഏറെ തളര്‍ത്തിയിരുന്നു. ഭര്‍ത്താവിന്റെ വിയോഗത്തിന്റെ വേദനയില്‍ നിന്ന് പതുക്കെ കരകയറുകയാണ് താരം.  
 
ഇപ്പോള്‍ ഇതാ മീന രണ്ടാം വിവാഹത്തിനു ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. വീട്ടുകാരുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് മീന രണ്ടാം വിവാഹത്തിനു സമ്മതിച്ചെന്നാണ് വിവരം. രണ്ടാം വിവാഹത്തിനു താരം ആദ്യം സമ്മതിച്ചിരുന്നില്ല. 
 
മീനയുടെ കുടുംബത്തില്‍ നിന്നുള്ള ബിസിനസുകാരനാണ് വരന്‍ എന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, രണ്ടാം വിവാഹത്തെ കുറിച്ച് താരം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 
 
മീനയ്ക്കും വിദ്യാസാഗറിനും ഒരു മകളുണ്ട്. മകളുടെ ഭാവി കൂടി പരിഗണിച്ചാണ് മീന രണ്ടാം വിവാഹത്തിനു സമ്മതിച്ചതെന്നാണ് വാര്‍ത്തകള്‍. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍