കട്ട താടിയും ചുണ്ടിൽ സിഗരറ്റുമായി ഡേവിഡ് നൈനാൻ, ഇതൊരു ഒന്നൊന്നര വരവ് തന്നെ!

വെള്ളി, 10 ഫെബ്രുവരി 2017 (11:35 IST)
ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ദി ഗ്രേറ്റ് ഫാദറിലെ മമ്മൂട്ടിയുടെ ഇൻട്രോ സീൻ പുറത്ത് വിട്ടു. കട്ട താടിയും ചുണ്ടിൽ സിഗരറ്റുമായിട്ടുള്ള ഡേവിഡ് നൈനാന്റെ വരവ് ആരാധകർ ആഘോഷമാക്കുകയാണ്. സിനിമ ഒരു അഡാറ് ഐറ്റം തന്നെയെന്ന് വ്യക്തം. സസ്പെൻസുകൾ കൂട്ടിവെച്ച് ഒരു വെടിക്കെട്ട് നടത്താനാണ് അണിയറ പ്രവർത്തകർ പ്ലാൻ ചെയ്തിരിക്കുന്നതെന്ന് വ്യക്തം. 
 
ആരാധകരും സിനിമാപ്രേമികളും ഒരുപോലെ ഏറ്റെടുക്കുന്ന ചിത്രമെന്ന നിലയിൽ ഗ്രേറ്റ് ഫാദർ പല റെക്കോർഡുകളും തിരുത്തിക്കുറിക്കും എന്ന് തന്നെയാണ് അണിയറ പ്രവർത്തകരുടെ വിശ്വാസം. പതിവുരീതികളെ എല്ലാം പൊളിച്ചെഴുതുന്ന ചിത്രമായിരിക്കും ഇതെന്ന കാര്യത്തിൽ സംശയമില്ല. 
 
ഒരു അച്ഛനും മകളും തമ്മിലുള്ള ബന്ധം തന്നെയാണ് ചിത്രത്തിന്‍റെ നട്ടെല്ല്. എന്നാല്‍ അതുമാത്രമല്ല കഥ. വലിയൊരു സസ്പെന്‍സ് ഫാക്ടര്‍ ദി ഗ്രേറ്റ് ഫാദര്‍ എന്ന സിനിമയിൽ ഒളിഞ്ഞിരുപ്പുണ്ടത്രേ. ആര്യ ഈ സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സ്നേഹയും ചിത്രത്തിലുണ്ട്. ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ പൃഥ്വിരാജ് ആണ് ചിത്രം നിർമിക്കുന്നത്.

വെബ്ദുനിയ വായിക്കുക