മമ്മൂട്ടിക്ക് മുന്നിൽ മമ്മൂട്ടി മാത്രം! ലക്ഷ്യം ആ രണ്ട് പേർ?

ശനി, 9 ജൂണ്‍ 2018 (12:22 IST)
മമ്മൂട്ടിയുടെ അബ്രഹാമിന്റെ സന്തതികൾ ഈ മാസം തിയേറ്ററുകളിൽ എത്തും. ഷാജി പാടൂർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഡെറിക് എബ്രഹാം എന്ന പൊലീസ് ഉദ്യോഗസ്ഥനായിട്ടാണ് താരം എത്തുന്നത്. ബോക്സ് ഓഫീസിനെ പിടിച്ചു കുലുക്കാനുള്ള വരവാണെന്ന് ട്രെയിലറിലൂടെ വ്യക്തമാണ്.
 
നിലവിൽ ആദ്യദിന കളക്ഷന്റെ കാര്യത്തിൽ കേരളത്തിൽ ഒന്നാമതുള്ളത് ബാഹുബലി 2വാണ്. രണ്ടാം സ്ഥാനം മെർസൽ എന്ന തമിഴ് ചിത്രത്തിനും. മമ്മൂട്ടിയുടെ മാസ്‌റ്റർപീസിന് അഞ്ച് കോടിയും ഗ്രേറ്റ്‌ഫാദറിന് നാല് കോടിക്ക് മുകളിലുമായിരുന്നു കളക്ഷൻ. മൂന്നും നാലും സ്ഥാനത്ത് മമ്മൂട്ടി തന്നെ. 
 
പ്രഭാസിനേയും വിജയ്‌യേയും തകർക്കുക എന്നതാണ് മമ്മൂട്ടിയുടെ അബ്രഹാമിന്റെ ലക്ഷ്യം.  നിലവിൽ മലയാളത്തിൽ നിന്നും മമ്മൂട്ടി തന്നെയാണ് ഒന്നാം സ്ഥാനമെന്ന് പറയാം. തന്റെ തന്നെ ചിത്രമായ മാസ്റ്റർപീസിന്റെയോ ഗ്രേറ്റ്ഫാദറിന്റെയോ റെക്കോർഡ് തകർക്കുക എന്നതല്ല മമ്മൂട്ടിയുടെ ലക്ഷ്യം. ബാഹുബലിയും മെർസലുമാണ് അബ്രഹാമിന്റെ ലക്ഷ്യമെന്ന് വ്യക്തം.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍