ദിലീപ് വിഷയത്തിൽ മമ്മൂട്ടി പൊട്ടിത്തെറിച്ചു, ഉമ്മൻ‌ചാണ്ടിയും ചെന്നിത്തലയും ഞെട്ടി!

തിങ്കള്‍, 17 ജൂലൈ 2017 (11:49 IST)
മലയാള സിനിമാലോകം ആകെ കലങ്ങി മറിഞ്ഞിരിക്കുകയാണ്. നേരത്തേ തന്നെ രൂപപ്പെട്ടിരുന്ന രണ്ടു ചേരി ഇന്ന് ദിലീപിനെ അനുകൂലിക്കുന്നവരും അനുകൂലിക്കാത്തവരും എന്നായി മാറിയിരിക്കുന്നു. ദിലീപ് വിഷയം കടുത്തതോടെ താരങ്ങൾ തമ്മിലുള്ള സൗഹൃദത്തിന് ഏതാണ്ട് പൂർണമായും മങ്ങലേറ്റിരിക്കുന്നു. അവിടെ വാശിയും പകയും ഇപ്പോൾ കൊടികുത്തി വാഴുകയാണ്.
 
സിനിമാക്കാരുടെ പ്രവർത്തനങ്ങളിൽ രാഷ്ട്രീയ ഇടപെടൽ കൂടിയായതോടെ എല്ലാം കുളമായി. 'അമ്മ' എങ്ങനെ പ്രവർത്തിക്കണമെന്ന് രാഷ്ട്രീയക്കാർ അഭിപ്രായം പറഞ്ഞുതുടങ്ങിയതോടെ സിനിമാതാരങ്ങൾക്ക് സഹികെട്ടിരിക്കുകയാണ്. ദിലീപിനെ പുറത്താക്കിക്കൊണ്ടുള്ള 'അമ്മ'യുടെ തീരുമാനം വന്ന അന്നത്തെ സംഭവം തന്നെയെടുക്കാം.
 
അമ്മയുടെ എക്സിക്യൂട്ടീവ് യോഗം ചേർന്നത് മമ്മൂട്ടിയുടെ വീട്ടിലാണ്. മമ്മൂട്ടിയുടെ വീട്ടിൽ അമ്മയുടെ യോഗം നടക്കുന്നു എന്നറിഞ്ഞ രാഷ്ട്രീയ പാർട്ടികൾ പെട്ടെന്നുതന്നെ രംഗം കൊഴുപ്പിക്കാൻ ഇറങ്ങിത്തിരിച്ചത് ശ്രദ്ധേയമായി. യൂത്ത് കോൺഗ്രസും മറ്റും മമ്മൂട്ടിയുടെ വീട്ടിലേക്ക് മാർച്ച് നടത്തി. ഇതിൽ കോപാകുലനായ മമ്മൂട്ടി ഉടൻ തന്നെ ഉമ്മൻ‌ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും വിളിച്ചു.
 
മമ്മൂട്ടിയുടെ രോഷത്തിൻറെ ചൂട് ഇരുനേതാക്കളും ശരിക്കറിഞ്ഞു എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. അതുകൊണ്ട് ഫലമുണ്ടായി. യൂത്ത് കോൺഗ്രസ് സമരത്തിൽ നിന്ന് പിന്തിരിഞ്ഞു. എന്തായാലും ദിലീപിന്റെ അറസ്റ്റ് കഴിഞ്ഞ് ദിവസം ഇത്രയായിട്ടും ഈ വിഷയത്തിൻറെ കടുപ്പം ഏറുന്നതല്ലാതെ കുറയുന്നില്ല.

വെബ്ദുനിയ വായിക്കുക